പട്ടാള ആക്രമണം: മ്യാന്‍മറില്‍ 5,000 ക്രൈസ്തവര്‍ നാടുവിട്ടു

പട്ടാള ആക്രമണം: മ്യാന്‍മറില്‍ 5,000 ക്രൈസ്തവര്‍ നാടുവിട്ടു

Asia Breaking News Global

പട്ടാള ആക്രമണം: മ്യാന്‍മറില്‍ 5,000 ക്രൈസ്തവര്‍ നാടുവിട്ടു
റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ പട്ടാളക്കാരുടെ ആക്രമണത്തെത്തുടര്‍ന്ന് തദ്ദേശവാസികളായ 5000 ക്രൈസ്തവര്‍ നാട്ടില്‍നിന്നും പാലായനം ചെയ്തു.

ക്രൈസ്തവര്‍ കൂടുതലുള്ള ചിന്‍ സംസ്ഥാനത്ത് പട്ടാളക്കാരുടെ ആക്രമണങ്ങളിലാണ് ഇവിടത്തെ 3 ഗ്രാമങ്ങളിലെ വിശ്വാസി കുടുംബങ്ങള്‍ക്ക് നാടും വീടും ഉപേക്ഷിക്കേണ്ടി വന്നത്. കടുത്ത മനുശഷ്യാവകാശ ലംഘനമാണ് ക്രൈസ്തവരുടെ മേല്‍ നടത്തിയിരിക്കുന്നതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.

ജൂണ്‍ 5-ന് ഫയര്‍ സഖാന്‍ ‍, യാത്തിയോ ഷാറ്റ് എന്നീ ഗ്രാമങ്ങളില്‍ ഷെല്ലാക്രമണങ്ങളും ബോംബ് സ്ഫോടനവും നടത്തിയാണ് ക്രൈസ്തവരെ ഓടിച്ചത്.

വിശ്വാസികളുടെ വീടുകളില്‍ റെയ്ഡ് നടത്തി പീഢിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജനം നാടുവിട്ട് വിവിധ സ്ഥലങ്ങളിലേക്ക് പാലായനം ചെയ്തത്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.