കോവിഡ് രൂക്ഷമാകുന്നതിനു ബ്ളാക്ക് ഫംഗസും കാരണം
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തോടൊപ്പം മ്യുകോര്‍മൈകോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.
കോവിഡ് കേസില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്നതിന് മ്യുകോര്‍മൈകോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
അവയവശസ്ത്രക്രീയയ്ക്ക് വിധേയരായവര്‍ , തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ , പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ മ്യുകോര്‍ മൈകോസിസിന് ഇരയായിത്തീരുന്നു.
രക്തക്കുഴലുകള്‍ക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാകുകയും മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
മസ്തിഷ്കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളെയും ബ്ളാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അനുബന്ധ കലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാല്‍ രോഗി ഗുരുതരാവസ്ഥയിലാകുകയും ജീവന്‍ നഷ്ടമാകുകയും ചെയ്യും.
പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ മ്യുകോര്‍മൈകോസിസിന് സാധ്യത കൂടുന്നതാണ് കോവിഡ് വൈറസ് ജനത്തെ പ്രതിസന്ധിയിലാക്കുന്നത്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***

