കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും

കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും

Breaking News India Kerala

കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും
കരിപ്പൂർ: വിമാന അപകടത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകൻ മോഹനനും കുടുംബവും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തിയും അനുഭവം പങ്കുവെയ്ക്കുന്നു

അദ്ദേഹവും കുടുംബവും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ; പരുക്കേറ്റ ഭാര്യ ജമീമ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്
“എന്താണ് സംഭവിച്ചതെന്ന് അറിയില്ല; ബെൽറ്റ്‌ അഴിക്കാനാവാതെ ബുദ്ധിമുട്ടി.

സീറ്റിനദിയിൽ നിന്നും എഴുന്നേറ്റ് രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും വാതിൽ തുറക്കാഞ്ഞതിനാൽ അതിനു സാധിച്ചില്ല. രക്ഷാപ്രവർത്തകരുടെ ഏറെ സഹായത്തോടെയാണ് ആണ് പുറത്തു വന്നത്. ദൈവത്തിന്റെ കരുതലും വിടുതലും അദ്ദേഹം പങ്കുവെച്ചു

ഇടിയുടെ ആഘാതത്തിൽ തന്റെ വലതു കൈയുടെ ചൂണ്ടുവിരലിനു ചെറുതായി മുറിവേറ്റിട്ടുണ്ട്. മുൻ സീറ്റിൽ ശരീരം ശക്തമായി നെഞ്ചിനും ഭക്ഷണം കഴിക്കുമ്പോൾ പല്ലിനും വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു

അതേ ആശുപത്രിയിൽ ചികിത്സയിലുള്ള തന്റെ ഭാര്യയെ അപകടത്തിന് ശേഷം കണ്ടിട്ടില്ല. കണ്ണിനു താഴെ നേരിയ മുറിവ് മാത്രമേ ഉള്ളു എന്നാണ് താൻ അറിഞ്ഞതെന്നും കൂട്ടിച്ചേർത്തു