നൈജീരിയയില്‍ 22 ക്രൈസ്തവരെ കൊലപ്പെടുത്തി, വിശ്വാസികള്‍ പാലായനം ചെയ്തു

നൈജീരിയയില്‍ 22 ക്രൈസ്തവരെ കൊലപ്പെടുത്തി, വിശ്വാസികള്‍ പാലായനം ചെയ്തു

Africa Breaking News

നൈജീരിയയില്‍ 22 ക്രൈസ്തവരെ കൊലപ്പെടുത്തി, വിശ്വാസികള്‍ പാലായനം ചെയ്തു
കഡുന: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമായ നൈജീരിയയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 22 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ജൂലൈ 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ കഡുന സംസ്ഥാനത്ത് ചിബോക്ക്, കിഗുഡു, ആങ്ങുവാന്‍ എന്നീ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടര്‍ന്ന് ഇവിടെനിന്നും 2000-ത്തോളം ആളുകള്‍ അന്യസ്ഥലങ്ങളിലേക്ക് പാലായനം ചെയ്തു.

അക്രമികള്‍ വിശ്വാസികളുടെ ഭവനങ്ങളിലെത്തി വെടിവെച്ചും വാള്‍കൊണ്ടു വെട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ സ്ത്രീകളുമുണ്ട്. കോവിഡ് ഭീതിയില്‍ ജനം വീടുകളില്‍ കഴിയുമ്പോഴാണ് അക്രമികളുടെ തേര്‍വാഴ്ച. ഇതില്‍ അധികാരികള്‍ പലപ്പോഴും നിശ്ശബ്ദരാകുന്നതാണ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ പ്രചോദനമെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.