200 രൂപയുടെ കടം വീട്ടാനായി 22 വര്‍ഷത്തിനുശേഷം കെനിയന്‍ എം.പി. ഇന്ത്യയിലെത്തി

200 രൂപയുടെ കടം വീട്ടാനായി 22 വര്‍ഷത്തിനുശേഷം കെനിയന്‍ എം.പി. ഇന്ത്യയിലെത്തി

Africa Breaking News

200 രൂപയുടെ കടം വീട്ടാനായി 22 വര്‍ഷത്തിനുശേഷം കെനിയന്‍ എം.പി. ഇന്ത്യയിലെത്തി
ഔറംഗബാദ്: 22 വര്‍ഷം മുമ്പ് കോളേജ് പഠന കാലത്ത് ഭക്ഷണം കഴിച്ച വകയില്‍ 200 രൂപ കടം വന്നത് തിരികെ നല്‍കാനായി കെനിയന്‍ പാര്‍ലമെന്റ് അംഗം ഇന്ത്യയിലെത്തി.

1985-89 കാലത്ത് മഹാരാഷ്ട്രയിലെ ഔറംഗബാദിലെ മൌലാന ആസാദ് കോളേജില്‍ മാനേജ്മെന്റ് കോഴ്സിനു പഠിച്ച കെനിയക്കാരന്‍ റിച്ചാര്‍ഡ് ന്യാഗക തോംഗിയാണ് കര്‍ഷകനായ കാശീനാഥ് ഗൌളിക്കു നല്‍കാനുണ്ടായിരുന്ന 200 രൂപയുടെ കടം വീട്ടാനായി ഔറംഗബാദിലെത്തിയത്..

തോംഗി കോഴ്സിനു പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും ഗൌളിയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ കെനിയയിലേക്കു തിരിച്ചു പോകുന്ന സമയത്ത് തോംഗിയുടെ കൈവശം പണം ഇല്ലായിരുന്നു. താന്‍ മോശം അവസ്ഥയില്‍ ജനിച്ചു വളര്‍ന്നവനാണ്.

പഠിച്ചിരുന്ന സമയത്ത് പലചരക്കു കച്ചവടം ചെയ്തിരുന്ന ഗൌളിയാണ് തന്നെ സഹായിച്ചതെന്നും, ആ കടം എന്നെങ്കിലും വീട്ടണമെന്നും താന്‍ അന്നുതന്നെ തീരുമാനിച്ചിരുന്നുവെന്നും തോംഗി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഗൌളിയുടെ വീടിനൊപ്പം താന്‍ പഠിച്ച കോളേജും സന്ദര്‍ശിച്ച തോംഗി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു ഗൌളിയെ കെനിയയിലേക്കു ക്ഷണിച്ചു. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തില്‍ നിന്നുമുള്ള എംപിയാണ് തോംഗി. ഭാര്യ മൈക്കലിയും തോംഗിക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും ഗൌളിയുടെ വീട്ടുകാരുടെ മനം കവര്‍ന്നശേഷം നാട്ടിലേക്കു മടങ്ങി.