ചെവിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം
ചെവി കേള്‍വിയുടെ കേന്ദ്രം മാത്രമല്ല, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനംകൂടിയാണ്.
ഉച്ചത്തിലുള്ള ശബ്ദം ഏറെ നരം കേള്‍ക്കുക, മൊബൈല്‍ ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുക, ഹെഡ്ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ട് കേള്‍ക്കുക, നീണ്ടു നില്‍ക്കുന്ന തുമ്മല്‍ , തുമ്മല്‍ പിടിച്ചു നിര്‍ത്തുന്ന ശീലം, അമിതമായ തണുപ്പേല്‍ക്കല്‍ , നീണ്ടു നില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്കു ദോഷകരമാകാം.
ചെവിയില്‍ പ്രാണികള്‍ കയറിയാല്‍
ചെവിയില്‍ പ്രാണികള്‍ കയറിയാല്‍ ചെറിയ ഉള്ളി ചര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ ചെറിയ ചൂടില്‍ ചെവിയില്‍ ഒഴിക്കുക.
എള്ള്, ഏലത്തിരി, ചെറുപയര്‍ , കുറുന്തോട്ടി വേര് ഇവ പൊടിച്ച് തിരിയാക്കി കടുകെണ്ണയില്‍ മുക്കി കത്തിച്ച് അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ കയറിയ പ്രാണിയെ വേഗത്തില്‍ പുറത്തെത്തിക്കാം.
വരട്ടു മഞ്ഞള്‍ നല്ലെണ്ണയില്‍ മുക്കി കത്തിക്കുക, പിന്നീട് തീയണച്ച് ചെവിയുടെ സമീപത്ത് പിടിച്ച് പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റുക, ചെവിവേദന മാറിക്കിട്ടും.

