ഇക്കിള് ഉണ്ടാകുന്നതും അതിനു പരിഹാരവും
ചിലപ്പോള്‍ പൊതു സമൂഹത്തിലും മറ്റും ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇക്കിള് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
ഇക്കിള് പെട്ടന്ന് പോകുമെങ്കിലും ചിലപ്പോള്‍ അത് നീണ്ടു പോകാറുമുണ്ട്. ശ്വാസകോശത്തെയും ഉദരത്തെയും തമ്മില്‍ വേര്‍പെടുത്തുന്ന പേശിയായ ഡയഫ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുമ്പോഴാണ് ഇതുണ്ടാകുന്നത്.
അമിതമോ അതിവേഗത്തിലോ ഭക്ഷണം കഴിക്കുന്നതും മദ്യമോ, കാര്ബെണേറ്റഡ് പാനീയമോ കഴിക്കുന്നതും ഇക്കിളുണ്ടാക്കാന് കാരണമാണ്.
പേടി മാനസിക സമ്മര്‍ദ്ദം, ദേഷ്യം എന്നിവ മൂലവും ഇക്കിള് ഉണ്ടാകാം. ഐസിട്ട വെള്ളം കുടിക്കുന്നതിലൂടെയും പഞ്ചസാര കഴിക്കുന്നതിലൂടെയും അല്ലെങ്കില്‍ കുറച്ചു നേരം ശ്വാസം പിടിച്ചു വെയ്ക്കുന്നതിലൂടെയും മാറ്റാം.
ഒരു സ്പൂണ്‍ തേന്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും നാരങ്ങാനീര് കുടിക്കുന്നതും ഏറെ ഫലവത്താണ്.
ശ്വസന സംബന്ധമായതോ വയറിലെയോ പ്രശ്നങ്ങള്‍ കാരണവും ചിലപ്പോള്‍ ഇക്കിള് ഉണ്ടായേക്കാം.
അതുകൊണ്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശ്വസമില്ലെങ്കില് വൈദ്യ സഹായം തേടുകയാണ് വേണ്ടത്.

