സ്ത്രീകളില്‍ ഹൃദയാഘാതത്തിനു മുന്നോടിയായുള്ള ലക്ഷണങ്ങള്‍
ഹൃദയാഘാതത്തിനു മുന്നോടിയായി ശരീരം സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് അഭിപ്രായപ്പെടുന്നു.
പുരുഷന്മാരില് ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന വലിയ രക്ത ധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞു കൂടാറുള്ളത്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ചെറിയ രക്ത ധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിയുക.
ഇതാണ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ഹൃദയാഘാതത്തോട് അനുബന്ധിച്ച് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.
ഹൃദാഘാതത്തെ അതിജീവിച്ച 500 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം അവരില്‍ 95 ശതമാനത്തിനും അസാധാരണമായ ശീരീരിക മാറ്റങ്ങള്‍ ഹൃദാഘാതത്തിന് ഒരു മാസത്തിനു മുമ്പ് തന്നെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
ഏറ്റവും പൊതുവായ ലക്ഷണങ്ങള്‍ അമിതമായ ക്ഷീണവും തടസ്സപ്പെടുന്ന ഉറക്കവുമാണ്. നെഞ്ചുവേദനയും സമ്മര്‍ദ്ദവും ഇരു കൂട്ടര്‍ക്കും ഹൃദയാഘാതത്തിനു മുമ്പ് വരാറുണ്ട്.
മനം മറിച്ചില്‍ , വിയര്‍ക്കല്‍ , ഛര്‍ദ്ദി, രഴുത്തിനും താടിക്കും, തൊണ്ടയ്ക്കും, വയറിനു വേദന എന്നിങ്ങനെയുള്ള ഹൃദയാഘാത ലക്ഷണങ്ങളൊക്കെ സ്ത്രീകളിലാണ് കൂടുതലും കണ്ടുവരാറുള്ളത്. ഹൃദയാഘാതത്തിനു മുമ്പ് ബോധരഹിതരാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.
പുരുഷന്മാരില് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തോള്‍വേദന, താടിക്ക് വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം.
നെഞ്ചിന് അസ്വസ്ഥത, ശരീരത്തിന്റെ മേല്‍ ഭാഗത്തിനു വേദനയും അസ്വസ്ഥതയും, കൈകള്‍ , പുറം, കഴുത്ത്, താടി, വയര്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചൂടില്ലാതെ തന്നെ പെട്ടന്ന് വിയര്‍ക്കുക, മനം മറിച്ചില്‍ , തലകറക്കം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് മുന്നറിയിപ്പ് നല്കുന്നു.

