തലച്ചോറിനു ഓക്സിജന്‍ പ്രദാനം ചെയ്യാന്‍ ബീറ്റ്റൂട്ട്

തലച്ചോറിനു ഓക്സിജന്‍ പ്രദാനം ചെയ്യാന്‍ ബീറ്റ്റൂട്ട്

Health

തലച്ചോറിനു ഓക്സിജന്‍ പ്രദാനം ചെയ്യാന്‍ ബീറ്റ്റൂട്ട്

നമ്മുടെ പച്ചക്കറി സാധനങ്ങളില്‍ വളരെ സുപരിചിതമായ ഒരു ഐറ്റമാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണിത്.

ബീറ്റ്റൂട്ട് കഴിക്കുന്നത് തലച്ചോറിന് ആവശ്യമായ ഓക്സിജന്‍ പ്രദാനം ചെയ്യുകയും കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ബീറ്റ്റൂട്ട് ഗുണകരമാണ്. വ്യായാമം ചെയ്യുന്നതിനു മുമ്പ് ഒരു ഗ്ളാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിനു ഇരട്ടി ഗുണം ലഭിക്കും.

ബീറ്റ് റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് ശരീരത്തില്‍ രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

യു.എസിലെ ലേക്ക് ഫോറസ്റ്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ 25-നും 55-നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ ബീറ്റ്റൂട്ട് കഴിച്ചശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീ സംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി.

ബീറ്റ്റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കു കൂടുതല്‍ രക്തം പമ്പു ചെയ്യപ്പെടുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു.