കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധവേണം
കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. അതിനാല്‍ അവര്‍ക്ക് ആഹാരം ഒരുക്കുന്നതില്‍ മുതിര്‍ന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 6 മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക്.
ആരോഗ്യകരമായ ഭക്ഷണങ്ങളും പോഷക സമൃദ്ധമായ ലഘുഭക്ഷണങ്ങളും നല്‍കണം. മല്‍സ്യം, വാല്‍നട്ട് എന്നിവയില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, ചിക്കന്‍, മുട്ട, പാല് ഉല്പ്പന്നംങ്ങള് പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സെറോടോണ്‍ സമയത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നവയാണ്.
മുട്ട, മല്‍സ്യം, കോഴി, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.
പഴങ്ങള്‍, അവല്, ഗോതമ്പ്, അപ്പങ്ങള്‍ തുടങ്ങിയവ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ലഭിക്കുന്നതിന് ഉതകുന്നതാണ്.
പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും, പാല്, ഫ്രൂട്ട് ജ്യൂസ് എന്നിവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

