തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു

Asia Breaking News Top News

തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു

നമ്മുടെ ഓരോ ഭവനങ്ങളിലും ഒന്നിലേറെ ബൈബിളുണ്ട്. എന്നാല്‍ ഒരു ബൈബിള്‍ സ്വപ്നം കാണുന്ന എത്ര വിശ്വാസികളുണ്ട് ലോകത്തില്‍. ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളും ക്രിസ്ത്യന്‍ വിശ്വാസങ്ങളെ തകര്‍ക്കാനുള്ള പദ്ധതികളെയും അതിജീവിച്ചുകൊണ്ട് രഹസ്യമായി യേശുക്രിസ്തുവിനെ വിശ്വസിച്ച് ആരാധിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളില്‍ താമസിക്കുന്ന രഹസ്യ ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ പുസ്തകം കൈവശം വയ്ക്കുവാനുള്ള സ്വാതന്ത്ര്യമില്ല.

അധികാരികളുടെ നിരന്തര റെയ്ഡുകളും സുവിശേഷ വിരുദ്ധ നിലപാടുകളും മൂലം ഭയത്തോടെ കഴിയുന്ന വിശ്വാസികളഉടെ കൈകളില്‍ തിരുവചനം എത്തിക്കുന്നത് പലപ്പോഴും കള്ളക്കടത്ത് വഴിയായിരുന്നു.

നിയമവിരുദ്ധമാണെങ്കിലും വളരെ സാഹസീകമായാണ് തിരുവചനം എത്തിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പറയുന്നു.

ബൈബിള്‍ അധികാരികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം ഓഡിയോ ബൈബിളുകള്‍, യു.എസ്.ബി. ഡ്രൈവുകളിലും, എംപി3 ഉപകരണങ്ങളിലും ഡിജിറ്റല്‍ ബൈബിളുകള്‍ എത്തിക്കുന്നതിനായി സംഘടന തങ്ങളുടെ ഇന്‍-കണ്‍ട്രിസ്റ്റാഫ്, പങ്കാളി സംഘടനകള്‍, പ്രാദേശിക പള്ളികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ചൈന, ഇസ്ളാമിക രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പുതുതായി വിശ്വാസത്തിലേക്ക് കടന്നുവന്നവര്‍ക്ക് തിരുവചനം എത്തിച്ചുകൊടുക്കുക എന്ന കര്‍ത്തവ്യം നിറവേറ്റിക്കൊടുത്തുകൊണ്ടിരിക്കുകയാണെന്ന് സംഘാടകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.