അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

Breaking News Health

അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: നമ്മുടെ മികച്ച ആരോഗ്യകരമായ ജീവിതത്തിനു നല്ല ഭക്ഷണങ്ങള്‍ മാത്രമല്ല സ്വാധീനം ചെലുത്തുന്നതെന്നും അടുക്കളയിലെ പാത്രങ്ങള്‍ക്കുമുണ്ട് സുപ്രധാന പങ്കെന്നുമാണ് ഞെട്ടിപ്പിക്കുന്ന പഠനം പുറത്തു വന്നിരിക്കുന്നത്.

നമ്മുടെ അടുക്കളയിലെ ദൈനംദിന ഉപയോഗത്തെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരോഗ്യ രംഗത്ത് ചര്‍ച്ചയായിരിക്കുന്നത്.

അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു വ്യാപകമായി ഉപയോഗിക്കുന്ന നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന ഹാനികരമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുകയാണെങ്കില്‍ ജീവഹാനി വരെ ഉണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കുന്നു.

അതുകൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന പാത്രങ്ങള്‍ അടുക്കളയില്‍ ഉപയോഗിക്കുവാനാണ് ഐസിഎംആര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മണ്‍പാത്രങ്ങള്‍, കോട്ടീംഗ് രഹിത ഗ്രനൈറ്റ് പാത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് കാന്‍സര്‍, ശരീരത്തിലെ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥ, വന്ധ്യത തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.

ഐസിഎംആറിന്റെ കീഴില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനും (എന്‍എംഎന്‍) ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ മറ്റൊരു പഠനം നടത്തിയിരുന്നു.

സാധാരണയായി നോണ്‍സ്റ്റിക് പാത്രങ്ങളില്‍ കോട്ട് ചെയ്തിരിക്കുന്നത് ടെഫ്ളോണ്‍ അഥവാ പോളിടെട്രാഫ്ളൂറോ എഥലീനാണ്. ഇത് കാര്‍ബണ്‍, ഫ്ളൂറിന്‍ തുടങ്ങിയ മൂലകങ്ങളുടെ ആറ്റങ്ങള്‍ ഉപയോഗിച്ച് രാസപ്രവര്‍ത്തനത്തിലൂടെ തയ്യാറാക്കിയെടുത്തതാണ്.

1930 മുതലാണ് പാത്രങ്ങളില്‍ ഈ രാസവസ്തുവിന്റെ കോട്ടിംഗ് ഉപയോഗിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ പാത്രങ്ങളില്‍ അധികമായി എണ്ണ ഉപയോഗിക്കേണ്ടി വരുന്നില്ല.

മാത്രമല്ല എളുപ്പത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കാനും വൃത്തിയാക്കാനും സാധിക്കും. ഇതൊക്കെയാണ് നോണ്‍സ്റ്റിക് പാത്രങ്ങളെ അടുക്കളയില്‍ നിറസാന്നിദ്ധ്യമാക്കിത്തീര്‍ക്കുന്നത്.

നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പോറല്‍ ഉണ്ടായാല്‍ ഉപയോഗിക്കരുത്. കാരണം പാത്രത്തില്‍ താപനില ഉയര്‍ന്നു വരുമ്പോള്‍ 170 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയര്‍ന്നാല്‍ പ്രശ്നങ്ങള്‍ മാത്രമല്ല വിഷപ്പുകയുമുണ്ടാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.