കുളത്തില് മുങ്ങിത്താണ പെണ്മക്കളെ രക്ഷിച്ച് മാതാപിതാക്കള്, ദൈവത്തിനു നന്ദി പറയുന്നു
ഒക്ളഹോമ: യു.എസില് വടക്കന് ഒക്ളഹോമയില് കുളത്തിന്റെ ആഴത്തില് അകപ്പെട്ട രണ്ടു പെണ്കുഞ്ഞുങ്ങളെ അത്ഭുതകരമായി രക്ഷിച്ച മാതാപിതാക്കള് ദൈവത്തിനു സര്വ്വ മഹത്വവും നന്ദിയും അര്പ്പിച്ചു. ദൈവം അവിടെയുണ്ടായിരുന്നുവെന്നു ഞങ്ങള് വിശ്വസിക്കുന്നു.
മരണത്തിന്റെ കയത്തില്നിന്നും ജീവിതത്തിലേക്കു തിരികെവന്ന കൊച്ചു പെണ്കുട്ടിയുടെ പിതാവ് ജേക്കബ് മക്നൈറ്റ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില് പറഞ്ഞു.
ജേക്കബും ഭാര്യ കെയ്റ്റലിനും മൂന്നു പെണ് കുഞ്ഞുങ്ങളും സോയി (6), കാലി (4), എലനോര് (1) ഒക്ളഹോമയിലെ എഡ്മണ്ടി യിലുള്ള ജേക്കബിന്റെ ഹോദരിയെ സന്ദര്ശിക്കുവാന് പോകുമ്പോഴാണ് ഭയാനകമായ സംഭവം അരങ്ങേറിയത്.
2 മണി മുതല് 5 വരെ ഞങ്ങള് എല്ലാവരും ഒരുമിച്ച് അവിടെയുണ്ടായിരുന്നു. കെയ്റ്റ്ലിന് അനുസ്മരിച്ചു. എലനോ ഡാഡിയോട് ഹായ് പറഞ്ഞു. ഡാഡിയുടെ അടുക്കല് ആയതിനാല് എന്റെയും ശ്രദ്ധ അവിടെയായിരുന്നു. ഞാന് തിരികെ മൂത്ത കുട്ടികളെ തിരക്കി നടന്നു. അവരെ കാണാനില്ലായിരുന്നു.
ഉടന്തന്നെ ജേക്കബും കെയ്റ്റലിനും പരിഭ്രാന്തരായി. കളിക്കുന്നതിനിടയില് പെണ്കുഞ്ഞുങ്ങള് രണ്ടുപേരും ഒരു കുളത്തില് വീണതായി സംശയിച്ചു. ഉടന് തന്നെ കുളത്തിലേക്ക് ഓടി. വെള്ളം തെളിഞ്ഞു കിടക്കുന്നു. ഞാന് അവരെ കുളത്തിന്റെ അടിത്തട്ടില് കണ്ടു.
ഏറ്റവും ആഴമേറിയ സ്ഥലത്ത് ഉപരിതലത്തില്നിന്നും 10 അടി താഴെ അവരെ കണ്ടു. ഞാന് മറ്റൊന്നും ചിന്തിക്കാതെ കുളത്തിന്റെ അടിത്തട്ടിലേക്കു ഇറങ്ങി. ചെളിവെള്ളത്തിലൂടെ കുഞ്ഞുങ്ങളെ വലിച്ചെടുക്കാന് സാധിച്ചു എന്നത് ഒരു അത്ഭുതമായിരുന്നു. അവര് മരിച്ചുപോയി എന്നാണ് കരുതിയത്.
എന്നാല് മെഡിക്കല് സഹായത്തോടെ അവരുടെ അറിവും വിവേകവും ഉപകരണങ്ങളും ഉപയോഗിച്ച് കുഞ്ഞുങ്ങളെ തിരികെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന് കഴിഞ്ഞു. ഉടന് ആശുപത്രിയില് എത്തിച്ചു.
രണ്ടു പേര്ക്കും ശ്വാസഖോശത്തില് തീവ്രമായ വീക്കം അനുഭവപ്പെട്ടെങ്കിലും അവര് അപകട നില തരണം ചെയ്തു. രണ്ടു പേരും ഉണര്ന്നിരിക്കുന്നുവെങ്കിലും സംസാരിക്കാന് ബുദ്ധിമുട്ടി.
അവര് രണ്ടു പേരും കണ്ണുതുറന്നു എന്നു മാത്രമല്ല പുഞ്ചിരിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്ക്ക് സിപിആര് നല്കിയത് ഗുണമായി. കുഞ്ഞുങ്ങള് ജീവിതത്തിലേക്ക് കടന്നുവന്നത് ദൈവത്തിന്റെ കരം പ്രവര്ത്തിച്ചതിനാലാണ്.

