വിധവയുടെ കാശ്: ചാവുകടലിനു സമീപം പുരാതന നാണയം കണ്ടെത്തി

വിധവയുടെ കാശ്: ചാവുകടലിനു സമീപം പുരാതന നാണയം കണ്ടെത്തി

Asia Breaking News Europe

വിധവയുടെ കാശ്: ചാവുകടലിനു സമീപം പുരാതന നാണയം കണ്ടെത്തി

യെരുശലേം: ബൈബിളില്‍ പരാമര്‍ശിക്കുന്ന വിധവയുടെ കാശ് എന്ന് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന പുരാതന നാണയം ചാവുകടലിനു സമീപം കണ്ടെത്തി.

ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണത്തിനു പിന്നാലെ ചാവുകടല്‍ മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പാലായനം ചെയ്തവരുടെ കൂട്ടത്തിലുള്ള 11 കാരനായ നാതിടോക്കിയാര്‍ ആണ് ഈ നാണയം കണ്ടെടുത്തത്.

ഗാസയുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള കിബുട്ട്സ് മഗനിലുള്ള അവരുടെ വീട് സുരക്ഷിതമല്ല എന്നു മനസ്സിലാക്കിയ നാതിയും കുടുംബവും പാലായനം ചെയ്ത് ഒരു ഹോട്ടലിന്റെ പരിസരത്തുകൂടി നടക്കുമ്പോള്‍ നിലത്ത് ചെറിയ വെങ്കല നാണയം ദൃഷ്ടിയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ അവര്‍ പുരാവസ്തു അതോറിട്ടിയെ (ഐഎഎ) അറിയിക്കുകയും അവര്‍ക്ക് കൈമാറുകയും ചെയ്തു.

ഇത് 104-76 ബിസിയില്‍ യഹൂദ ഭരിച്ചിരുന്ന ഹാസ്മേനിയന്‍ രാജാവിന്റെയും മഹാപുരോഹിതനായ അലക്സാണ്ടര്‍ ജാഗസിന്റെയും കാലത്ത് ഉപയോഗിച്ചിരുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

നാണയത്തിന്റെ ഒരു വശത്ത് ആങ്കറിന്റെ ചിത്രവും ഗ്രീക്ക് വാക്കായ അലക്സാണ്ടര്‍ ബേസിലസ് എന്ന് ആലോഖനം ചെയ്തിരുന്നു. മറുവശത്ത് ഒരു കിരീടത്തിനുള്ളില്‍ 8 പോയിന്റുള്ള ഒരു നക്ഷത്രമുണ്ട് (John) n/e/mal/ch എന്ന് ഭാഗികമായി മനസ്സിലാക്കാവുന്ന പുരാതന എബ്രായ അക്ഷരങ്ങളില്‍ രാജാവിന്റം പേരും സ്ഥാനപ്പേരും ഉണ്ട്. ഇത്തരത്തിലുള്ള നാണയം ധാരാളമായി അച്ചടിച്ചിരുന്നു.

ഇത്തരം നാണയങ്ങളുടെ ഒരു വലിയ സംഖ്യ പണ്ട് ചാവുകടലിലെ ഹാസ്മേനിയന്‍ – ഗറോഡിയന്‍ തുറമുഖത്ത് ഗര്‍വാത്ത് മസിന്‍ എന്ന പേരില്‍ കണ്ടെത്തിയിരുന്നു.

ബൈബിളില്‍ മര്‍ക്കോസ് 12:41-44 ലൂക്കോസ് 21:1-4 ഭാഗങ്ങളില്‍ വിധവയുടെ കാശ് എന്ന കഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ളതാണ് ഈ നാണയമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ വിശ്വസിക്കുന്നതായി എഐഎന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.