ഡെങ്കിപ്പനി; സംസ്ഥാനത്ത് 56 ശതമാനം രോഗ വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ആകെ 32,453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഡെങ്കി കേസുകളില്‍ കേരളമാണ് മുന്നില്‍. കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടു പിന്നില്‍. സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ദ്ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 4408 കേസുകള്‍ മാത്രമായിരുന്നു.
കഴിഞ്ഞ വര്‍ഷം 56 പേരാണ് മരിച്ചത്. ഡെങ്കി കേസുകളില്‍ ഇക്കുറി വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. അഞ്ചുതരം വൈറസുകളാണ് ഡെങ്കി പരത്തുന്നത്.
ഇതില്‍ രണ്ടാമത്തെ തവണ പകരുന്നത് മറ്റൊരു വൈറസാണെങ്കില്‍ അത് കൂടുതല്‍ അപകടകരമാകാനും മരണം സംഭവിക്കാനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.