കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

Breaking News Global Top News

കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
നെയ്റോബി: കെനിയയില്‍ സ്കൂള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.

 

ഫെബ്രുവരി 16 വെള്ളിയാഴ്ച രാത്രി 1 മണിക്ക് വടക്കു കിഴക്കന്‍ കെനിയയിലെ വജിറിലാണ് സംഭവം നടന്നത്. ഖര്‍സ പ്രൈമറി സ്കൂളിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അദ്ധ്യാപകനായ സേത്ത് ഒ ലൂക്ക് ഒഡാഡ, ഭാര്യ കരോലിന്‍ ‍, മറ്റൊരു അദ്ധ്യാപകനായ കെവിന്‍ ഷാരി എന്നിവരാണ് വെടിയേറ്റു മരിച്ചത്.

 

മറ്റൊരു അദ്ധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് വജിര്‍ റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൊമാലി വിമത ഗ്രൂപ്പായ അല്‍ ‍-ഷബാബ് എന്ന ഇസ്ളാമിക തീവ്രവാദി സംഘടനയില്‍പ്പെട്ടവരാണ് അക്രമികള്‍ ‍. അക്രമികള്‍ സൊമാലി ഭാഷയിലാണ് സംസാരിച്ചതെന്നും ‘മുസ്ളീങ്ങളല്ലാത്തവരെ ഝവിടെനിന്നും തുടച്ചു നീക്കുമെന്നും’ അവര്‍ ആക്രോശിച്ചതായി ആക്രമണത്തില്‍നിന്നും രക്ഷപെട്ട മറ്റൊരു അദ്ധ്യാപകന്‍ പോലീസിനോടു പറഞ്ഞു.

 

സോമാലി അതിര്‍ത്തി പ്രദേശമായ ഇവിടെ മുമ്പും തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കൊല്ലപ്പെട്ടവരുടെ സഭയുടെ പാസ്റ്റര്‍ (സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല) പറഞ്ഞു.

Leave a Reply

Your email address will not be published.