ഗലീലയിലെ പുരാതന ക്രൈസ്തവ അധിവാസ കേന്ദ്രം കണ്ടെത്തി

ഗലീലയിലെ പുരാതന ക്രൈസ്തവ അധിവാസ കേന്ദ്രം കണ്ടെത്തി

Breaking News Middle East

ഗലീലയിലെ പുരാതന ക്രൈസ്തവ അധിവാസ കേന്ദ്രം കണ്ടെത്തി
യെരുശലേം: യിസ്രായേലില്‍ ഗലീലയിലെ പുരാതന ക്രൈസ്തവര്‍ അധിവസിച്ചിരുന്ന സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

വടക്കന്‍ യിസ്രായേലിലെ പൈ മസുവയിലാണ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എഡി ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ആധിപത്യത്തിന്‍ കീഴില്‍ തകര്‍ക്കപ്പെട്ട സ്ഥലമാണിവിടം.

ബൈസെന്റൈന്‍ കാലഘട്ടത്തില്‍ ധനികരായ ക്രൈസ്തവര്‍ താമസിച്ചിരുന്ന ചെറു നഗരമായ ഇവിടെ ഏകദേശം 140-ഓളം ക്രൈസ്തവ കുടുംബങ്ങള്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്നതായി യിസ്രായേലി ആന്റിക്വിറ്റീസ് അതോറിട്ടിയുടെ പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

കോംപ്ളക്സുകളുടെ അവശിഷ്ടങ്ങള്‍ ‍, മൊസൈക്ക് തറ, കുരിശ്, ചുണ്ണാമ്പു കല്ലുകളില്‍ തീര്‍ത്ത നിര്‍മ്മിതികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ അറബ്-ബൈസെന്റൈന്‍ നാണയങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. 2007-മുതല്‍ ഇവിടെ ഉല്‍ഖനനം നടന്നു വരികയാണ്. പേര്‍ഷ്യക്കാരുടെ ആക്രമണത്തോടെ ഇവിടം നാമാവശേഷമായതാണെന്നു ഗവേഷകര്‍ പറയുന്നു.