കോവിഡിനെ പ്രതിരോധിക്കാന്‍ ചിട്ടയായ ഉറക്കവും നല്ലതെന്ന് ഗവേഷകര്‍

കോവിഡിനെ പ്രതിരോധിക്കാന്‍ ചിട്ടയായ ഉറക്കവും നല്ലതെന്ന് ഗവേഷകര്‍

Health Others

കോവിഡിനെ പ്രതിരോധിക്കാന്‍ ചിട്ടയായ ഉറക്കവും നല്ലതെന്ന് ഗവേഷകര്‍
കോവിഡിനെ പ്രതിരോധിക്കാനായി നമ്മുടെ ചിട്ടയായ ഉറക്കത്തിനു നല്ലൊരു പങ്കുണ്ട്. ഇതിലും മികച്ച മറ്റൊരു മാര്‍ഗ്ഗമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

ചിട്ടയായ ഉറക്കം ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ശരിയായ ഉറക്കം ഇല്ലെങ്കില്‍ ക്ഷീണം, മൂഡിലെ വ്യതിയാനം, ശ്രദ്ധക്കുറവ്, ഓര്‍മ്മ പ്രശ്നങ്ങള്‍ ഇവയൊക്കെ ഉണ്ടാകും. ശരിയായ ഉറക്കത്തിലൂടെ പ്രതിരോധ ശേഷി ഉയരുകയും ജലദോഷം, പനി മുതല്‍ കോവിഡ് രോഗബാധവരെ ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നു.

അമേരിക്കയില്‍ അടുത്തിടെയുണ്ടായ പഠനത്തില്‍ ആറുമണിക്കൂറെങ്കിലും ഉറങ്ങിയവരില്‍ വൈറസ് രോഗബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയതായി പറയുന്നു. മതിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് വേഗം വൈറസ് ബാധ ഉണ്ടായെന്നും 160-ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി.

ഉറക്കത്തിനു തടസ്സം വന്നവര്‍ക്ക് ശരീര ഭാരം കൂടുന്നതായും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നതായും ഇത് രോഗം വരാന്‍ കാരണമായതായും കണ്ടെത്തി.

കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യണം. രാത്രി ഏറെ നേരം ഉണര്‍ന്നിരുന്നാല്‍ അഡെനോസില്‍ എന്ന രാസപദാര്‍ത്ഥം ശരീരത്തില്‍ നിര്‍മ്മിക്കപ്പെടും. ഇത് പകല്‍ നേരത്തില്‍ ഉണര്‍വ്വില്ലാത്തവരായി ഇരിക്കാന്‍ കാരണമാകും. ഉറക്കത്തിനു രണ്ടു മണിക്കൂറെങ്കിലും മുമ്പ് ആഹാരം കഴിക്കണം.