ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം വരുന്നു

ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം വരുന്നു

Breaking News India

ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം വരുന്നു
ഗുരുഗ്രാം: ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിനും പ്രലേഭിപ്പിച്ചുള്ള വിവാഹങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ബില്‍ നിയമസഭയില്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. നൂഹില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖട്ടര്‍ ‍.

ഏതെങ്കിലും ഒരു മതത്തില്‍നിന്നും നിര്‍ബന്ധിച്ചു മറ്റൊരു മതത്തില്‍ ചേര്‍ക്കുക, ആരുടെയെങ്കിലും സ്വീധീനത്താലോ പ്രേരണയാലോ വിവാഹം നടത്തുക എന്നീ കാര്യങ്ങള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ളതായിരിക്കും ബില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ പശുക്കളെ കൊല്ലുന്നവര്‍ക്കെതിരായ നിയമവും കര്‍ശനമാക്കും.

ഹരിയാനയില്‍ ക്രൈസ്തവര്‍ക്കെതിരെ എല്ലായിടങ്ങളിലും അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. പുതിയ ബില്‍ പാസ്സായാല്‍ ക്രൈസ്തവര്‍ക്കെതിരായി പലവിധത്തിലും വ്യാഖ്യാനിച്ച് കേസെടുക്കുവാന്‍ കഴിയുമെന്ന് വിശ്വാസികള്‍ ആശങ്കപ്പെടുന്നു.