സിറിയയിലെ ആഭ്യന്തര യുദ്ധം; ഒമ്പതു വര്‍ഷത്തിനിടെ മരിച്ചത് 3,84,000 പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം; ഒമ്പതു വര്‍ഷത്തിനിടെ മരിച്ചത് 3,84,000 പേര്‍

Breaking News Middle East Others

സിറിയയിലെ ആഭ്യന്തര യുദ്ധം; ഒമ്പതു വര്‍ഷത്തിനിടെ മരിച്ചത് 3,84,000 പേര്‍
ബെയ്റൂട്ട്: സിറിയയില്‍ 2011-ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 3,84,000 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷണ വിഭാഗം.

കൊല്ലപ്പെട്ടവരില്‍ 1,16,000 പേര്‍ സാധാരണക്കാരായ പൌരന്മാരാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയാണ് സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ നടന്നു വരുന്നത്.

വടക്കു കിഴക്കന്‍ സിറിയയില്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബഷെലൈറ്റ് അഭിപ്രായപ്പെട്ടിരുന്നു. പരിക്കേറ്റവരുടെ എണ്ണം കൃത്യമായി കണ്ടെത്തിയിട്ടില്ല.

വീടുകള്‍ ‍, ആരാധനാലയഹ്ങള്‍ ‍, പൊതുസ്ഥാപനങ്ങള്‍ ‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഷെല്ലാക്രമണങ്ങളില്‍ തകര്‍ന്നു തരിപ്പണമായി. ജനജീവിതം ദുസ്സഹമായിട്ടുള്ള ആക്രമണങ്ങള്‍ക്കു അറുതിവരുത്തുവാനുള്ള പരിശ്രമങ്ങള്‍ വിജയിക്കാതെ വരികയാണ്.