രോഗാണുക്കളുടെ ഒരു കൂടാരമാണ് മൊബൈല്‍ ഫോണ്‍ ; ബാത്ത് ടബ്ബ് ഫോണിനെ ക്ളീനാക്കും
മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയുള്ള ജീവിതം എല്ലാവര്‍ക്കും അസാദ്ധ്യമാണ്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ പല ബൈക്ടീരിയകളുടെയും വൈറസുകളുടെയും ഒരു ആവാസ കേന്ദ്രം കൂടിയാണെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.
ഫോണ്‍ ഇടയ്ക്കിടയ്ക്കു കൈയ്യില്‍ എടുക്കുമ്പോള്‍ കൈ കഴുകുക എന്നത് വലിയ ഒരു ബുദ്ധിമുട്ടാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ‘ഫോണ്‍ സോപ്പ് ഗോ’ എന്ന ഉപകരണം.
നിങ്ങളുടെ ഫോണിനെ കുളിപ്പിച്ചു വൃത്തിയാക്കുന്ന ഒരു ബാത്ത് ടബ്ബ് തന്നെയാണ് ഈ ഉപകരണം ഇതിനായി വെള്ളമല്ല ഫോണ്‍ സോപ്പ് ഗോ ആണ് ഉപയോഗിക്കുക.അള്‍ട്രാ വയലറ്റ് രശ്മികളാണ് ഇത്.
ഓണാക്കിയശേഷം ഈ ഉപകരണത്തിലേക്ക് ഫോണ്‍ ഇറക്കിവെച്ച് 6 മിനിറ്റുകള്‍ക്കുശേഷം ഫോണ്‍ പുറത്തെടുക്കുക. വളരെ ക്ളീനായിത്തീരും. 99.9% അണുക്കളും ഇതോടെ ചത്തിട്ടുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.
ഫോണ്‍ സോപ്പ് ഗോയുടെ വില ഏകദേശം 7000 രൂപയാണ്. ഇത്രയും രൂപ മുടക്കിയാല്‍ നഷ്ടമല്ല എന്നു ചിന്തിക്കുന്നവരുമുണ്ട്. അതിനു കാരമണുണ്ട്. ആഭരണങ്ങള്‍ , ഇയര്‍ഫോണുകള്‍ , മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവയും ഭംഗിയായി അണുവിമുക്തമാക്കിത്തരും.
Comments are closed.