കൌമാരത്തില്‍ ഡയറ്റു ചെയ്യരുത്, അപകടകരമാണ്

കൌമാരത്തില്‍ ഡയറ്റു ചെയ്യരുത്, അപകടകരമാണ്

Breaking News Health

കൌമാരത്തില്‍ ഡയറ്റു ചെയ്യരുത്, അപകടകരമാണ്
കൌമാരപ്രായത്തില്‍ സൌന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി കുട്ടികള്‍ ഡയറ്റിംഗ് ചെയ്യാറുണ്ട്. അത് അപകടകരവും അനാരോഗ്യകരവുമാണ്.

കാരണം കൌമാരക്കാരുടെ ഡയറ്റിംഗ് സമീകൃതമാവില്ല. ചിലതരം ആഹാരം ഒഴിവാക്കും. ചിലത് കഴിക്കും. ഒഴിവാക്കുന്നതില്‍ പലതും വളരുന്ന പ്രായത്തില്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്കു അനിവാര്യമായ പോഷകങ്ങള്‍ ഉള്ളവയായിരിക്കും.

തടി കുറയ്ക്കാനായി ഭക്ഷണം കുറയ്ക്കാതെ വ്യായാമം ചെയ്യുക. കൌമാരത്തില്‍ ഭക്ഷണം കുറയ്ക്കുന്നതു ബുദ്ധിശക്തി, ഓര്‍മ്മശക്തി, കായികശേഷി എന്നിവയെ ബാധിക്കും.

തൂക്കം കൂടുന്നുണ്ടെങ്കില്‍ മധുരം, കൊഴുപ്പ് നിറഞ്ഞക്കതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.

മീനും ഇറച്ചിയും പൊരിച്ചതിനു പകരം കറിയായികഴിക്കുക. പച്ചക്കറിയും പഴങ്ങളും ധാരാളം കഴിക്കുക. ദിവസവും ഒരു മണിക്കൂറെങ്കിലും കായിക വിനോദങ്ങള്‍ക്കോ സൈക്കിള്‍ ചവിട്ടാനോ സമയം കണ്ടെത്തണം.