ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു

Breaking News Global India Top News

ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു
കാഠ്മാണ്ഡു: നേപ്പാളില്‍ ശനിയാഴ്ച നടന്ന ഭൂകമ്പത്തില്‍ ദൈവത്തിന്റെ കൃപയാല്‍ പാസ്റ്റര്‍ക്കും തങ്ങള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞ കഥയാണ് കാഠ്മാണ്ഡുവിലെ സഭാവിശ്വാസികള്‍ക്കു പറയുവാനുള്ളത്.

 

ഉച്ചയ്ക്കു മുമ്പായി കാഠ്മാണ്ഡുവിലെ ക്രിസ്ത്യന്‍ എയ്ഡ് മിഷന്റെ സഭാ ഹാളില്‍ സഭാ ആരാധന നടക്കുകയായിരുന്നു മിഷന്റെ മുഖ്യ പാസ്റ്റര്‍ ഗോപാല്‍ ജി ഉള്‍പ്പെടെ രണ്ടു പാസ്റ്റര്‍മാരും 70 ഓളം വിശ്വാസികളും ഹാളിലുണ്ടായിരുന്നു. കുലുക്കം തുടങ്ങിയപ്പോള്‍ത്തന്നെ എല്ലാവരും പുറത്തേക്കോടി. ചിലര്‍ക്ക് ചെറിയ പരുക്കുകള്‍ മാത്രം.

 

ചെറിയ കുന്നിന്‍ മുകളിലായിരുന്നു ആരാധനാ ഹാള്‍ . ഒരു മിനിറ്റുകൊണ്ട് എല്ലാം തകര്‍ന്നു വീണു. പക്ഷേ തങ്ങളുടെ ജീവന്‍ തിരികെ കിട്ടിയതില്‍ എല്ലാവരും ദൈവത്തെ സ്തുതിച്ചു. ഇപ്പോള്‍ പാസ്റ്റര്‍മാരും വിശ്വാസികളും മറ്റുള്ളവര്‍ക്കൊപ്പം സര്‍ക്കാരിന്റെ താല്‍ക്കാലിക കൂടാരങ്ങളില്‍ കഴിയുകയാണ്. ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.