യോഗയ്ക്കു ക്രൈസ്തവ മതത്തില്‍ സ്ഥാനമില്ല; ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ

യോഗയ്ക്കു ക്രൈസ്തവ മതത്തില്‍ സ്ഥാനമില്ല; ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ

Articles Global Uncategorized

യോഗയ്ക്കു ക്രൈസ്തവ മതത്തില്‍ സ്ഥാനമില്ല; ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ
ഏഥന്‍സ്: യോഗയ്ക്കു ക്രൈസ്തവ മതത്തില്‍ ഒരു സ്ഥാനവുമില്ലെന്നു ഗ്രീക്ക് ഓര്‍ത്തഡോക്സ് സിനാഡെല്‍ കമ്മറ്റി. യോഗ ഹിന്ദുമതത്തിന്റെ ആരാധന ക്രമമാണ്.

ക്രൈസ്തവരുടെ ജീവിത രീതികളുമായി ഇതിനു ബന്ധമില്ലെന്ന് ഏഥെന്‍സ് ആര്‍ച്ച് ബിഷപ്പ് ഐഗോണിമോസ് രണ്ടാമന്‍ പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ് മഹാമാരി പടരുമ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഉപാധിയെന്ന നിലയില്‍ യോഗ അഭ്യസിക്കണമെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചരണങ്ങള്‍ നടത്തിയരുന്നു. യോഗ പരിശീലിച്ചവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്. സഭ പ്രതികരിക്കരുതെന്ന് ഫാ. മൈക്കിള്‍ കോണ്‍സ്റ്റാന്റീനിഡിസ് പറഞ്ഞു.

യോഗ ഒരു വ്യായാമ മുറയല്ല, ആരാധനാ രീതിയാണെന്ന് 2019 സെപ്റ്റംബറില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആര്‍നോലീസ് മെത്രാപ്പോലീത്ത നെക്ടോറിയോസ് പ്രഖ്യാപിച്ചിരുന്നു. യോഗ പരിശീലിക്കാന്‍ ലോകമെമ്പാടും നിരവധി സ്കൂളുകള്‍ ‍, അധ്യാപകര്‍ ‍, പ്രായോഗിക രീതികള്‍ എന്നിവയുണ്ട്.

എന്നാല്‍ സഭയില്‍ അനുതാപത്തിനുള്ള മാര്‍ഗ്ഗം കുമ്പസാരമാണെന്നും, കുമ്പസാരത്തിനു യോഗ എന്ന വ്യായാമമുറ പകരമാവില്ലെന്നും നെക്ടോറിയോസ് പറഞ്ഞു.

പ്രാചീനമായ ഈ വ്യായമ മുറ ഹിന്ദു മതത്തിന്റെയും ബുദ്ധമതത്തിന്റെയും ഭാഗമാണെന്നു വിഷയത്തില്‍ ഗവേഷണം നടത്തിയ ഡോ. മാര്‍ക്ക് സിംഗലെടന്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭ ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിനെതിരായി 2015-ല്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു.