വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

Breaking News Health Others

വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

ന്യുയോര്‍ക്ക്: വാര്‍ദ്ധക്യത്തിന്റെ അടയാളമായ മുടി നരയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തി ഗവേഷകര്‍ ‍.

ഇനി മരുന്നുകള്‍ കൂടി കണ്ടെത്തിയാല്‍ മനുഷ്യ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റമാകുമെന്നാണ് ഗവേഷകരുടെ വാദം. ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ എലികളിലായിരുന്നു പരീക്ഷണം.

പ്രായമായ എലികളില്‍ രോമത്തിലുണ്ടാകുന്ന മാറ്റമാണ് ശാസ്ത്രജ്ഞര്‍ ആദ്യം ശ്രദ്ധിച്ചത്. മനുഷ്യരിലും കാണപ്പെടുന്ന മെലനോസൈറ്റ് മൂലകോശങ്ങളിലേക്ക് പിന്നീട് അവര്‍ ശ്രദ്ധ കേന്ദ്രികരിച്ചു.

അവ രോമത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തി. പരീക്ഷണങ്ങളില്‍ മെലനോസൈറ്റ് മൂലകോശങ്ങള്‍ മനുഷ്യ മുടിയുമായുള്ള ബന്ധവും കണ്ടെത്തി. ഇതോടെയാണ് തലമുറകളായി പുരുഷന്മാരും സ്ത്രീകളും വാര്‍ദ്ധക്യത്തിലേക്ക് നയിക്കപ്പെടുന്നതിന്റെ അടയാളം ഒഴിവാക്കാനുള്ള വഴി തെളിഞ്ഞത്.

വിവിധ കോശങ്ങളായി വികസിക്കാന്‍ കഴിയുന്ന മൂലകോശങ്ങള്‍ക്ക് രോമകൂപങ്ങളിലെ വളര്‍ച്ച കമ്പാര്‍ട്ടുമെന്റുകള്‍ക്കിടയില്‍ നീങ്ങാനുള്ള സവിശേഷ കഴിവുണ്ടെന്നു ഗവേഷകര്‍ക്കു വ്യക്തമായി. പ്രായമാകുന്തോറും ഈ മൂലകോശങ്ങള്‍ ഹെയര്‍ ഫോളിക്കിള്‍ ബള്‍ജ് എന്നറിയപ്പെടുന്ന ഒരു കമ്പാര്‍ട്ട്മെന്റില്‍ കുടുങ്ങുന്നു.

ഇങ്ങനെ കുടുങ്ങിയ കോശങ്ങള്‍ക്ക് പിഗ്മെന്റ് സെല്ലുകളായി പനരുജ്ജീവിക്കാന്‍ കഴിയില്ലത്രെ. ഇത് കോശങ്ങളെ ബാധിക്കും. മുടി നരയ്ക്കാനും കാരണമാകും.

മുടി വളരുകയും കൊഴിയുകയും പിന്നീട് വളരുകയും ചെയ്യുമ്പോള്‍ ഈ മൂലകോശങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചില പ്രോട്ടീനുകളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യുന്നു. ഇത് അവ പിഗ്മെന്റ് സെല്ലുകളായി മാറുന്നത് തടയുന്നു.

പിഗ്മെന്റ് കോശങ്ങളുടെ അഭാവം മുടിയുടെ നിറം നഷ്ടപ്പെടുത്തും. ഇതാണ് മുടി നരയ്ക്കാന്‍ കാരണം. ഗവേഷണത്തില്‍ ‘കുടുങ്ങിയ’ മൂല കോശങ്ങളുള്ള രോമകൂപങ്ങളുടെ എണ്ണം ചെറുപ്പക്കാരായ മുടിയില്‍ 15 ശതമാനമാണ്.

എന്നാല്‍ പ്രായമായവരില്‍ അത് കൂടിക്കൊണ്ടിരിക്കും. മെലനോസൈറ്റ് എങ്ങനെയാണ് രോമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തി.

ഇനി മുടി മരയ്ക്കുന്നത് തടയാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്, ഗവേഷക സംഘാംഗമായ ക്വി ബണ്‍ പറഞ്ഞു. നേച്ചര്‍ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.