ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍

ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍

Breaking News Health

ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍

നിറംകൊണ്ടുതന്നെ ഏവരെയും ആകര്‍ഷിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.

മണ്ണിനടിയില്‍ വളരുന്ന ഇവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസാക്കി ദിവസവും കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യവും ദീര്‍ഘായുസ്സും വര്‍ദ്ധിപ്പിക്കും. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള ബീറ്റാസയാനിന്‍ ആഴത്തിലുള്ള പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പ് നിറം നല്‍കുന്നു.

കൂടാതെ ക്യാന്‍സറിനെ പ്രത്യേകിച്ച് മീത്രാശയ ക്യാന്‍സറിനെ ചെറുക്കാനുള്ള ശക്തിയും ശരീരത്തിന് നല്‍കുന്നു.

കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ളൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട്.

ബീറ്റ്റൂട്ട് വളരെ പോഷക ഗുണമുള്ളതും വിറ്റാമിനുകളാലും ധാതുക്കളാലും സസ്യ സംയുക്തങ്ങളാലും സമ്പന്നമാണ്. ബീറ്റ്റൂട്ടില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബീറ്ററൂട്ട് ജ്യൂസ് ഒരു ഡീകോക്സ് പാനീയമായി പ്രവര്‍ത്തിക്കുന്നു.

ഇത് ശരീരത്തില്‍നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു.