വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ തോന്നാറുണ്ടോ? ഈ ശീലം മാറ്റുക
നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പിന്നില്‍ അനിയന്ത്രിതമായ ഭക്ഷണശീലമാണ് കാരണം. വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കുവാന്‍ തോന്നുന്ന ശീലം പലര്‍ക്കുമുണ്ട്.
ഇതിനെ വൈദ്യശാസ്ത്രം ഇമോഷണല്‍ ഈറ്റിംഗ് എന്നാണ് വിളിക്കുന്നത്. ടെന്‍ഷന്‍ കൂടുമ്പോള്‍ മസാലയും എരിവും കൂടുതലുള്ള ഫാസ്റ്റ് ഫുഡ്, ബേക്കറി സാധനങ്ങള്‍ , ചോക്ളേറ്റ് എന്നിവയാകും കൂടുതലാളുകളും കഴിക്കുന്നത്.
അങ്ങനെ വാരിവലിച്ച് കഴിക്കുമ്പോള്‍ ടെന്‍ഷന്‍ മാറിയെന്ന് തോന്നലുണ്ടാകുന്നത് തല്‍ക്കാലത്തേക്ക് മാത്രമാണ്. വൈകാരികമായ ഈ ശീലം പതുക്കെ അനാരോഗ്യമായിത്തീരും.
ടെന്‍ഷന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കണം. വിശപ്പില്ലാതെ ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ ഒന്നു വെറുതേ പുറത്തിറങ്ങി നടക്കുകയോ മറ്റ് എന്തെങ്കിലും മനസിന് ആശ്വാസം ലഭിക്കുന്ന പ്രവര്‍ത്തിയിലോ ഏര്‍പ്പെടാവുന്നതാണ്.
മനസ് മറ്റു കാര്യങ്ങളില്‍ വ്യാപൃതമാകുമ്പോള്‍ ഭക്ഷണം വീണ്ടും കഴിക്കാനുള്ള തോന്നല്‍ മാറിക്കിട്ടും.

