തുര്‍ക്കി ഭൂകമ്പം: ആദ്യം ക്രിസ്ത്യാനികള്‍ എന്ന് പേര്‍ വിളിക്കപ്പെട്ട നഗരം നാമാവശേഷമായി

തുര്‍ക്കി ഭൂകമ്പം: ആദ്യം ക്രിസ്ത്യാനികള്‍ എന്ന് പേര്‍ വിളിക്കപ്പെട്ട നഗരം നാമാവശേഷമായി

Breaking News Middle East Others

തുര്‍ക്കി ഭൂകമ്പം: ആദ്യം ക്രിസ്ത്യാനികള്‍ എന്ന് പേര്‍ വിളിക്കപ്പെട്ട നഗരം നാമാവശേഷമായി
അന്ത്യോക്യാ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ഇതുവരെ വളരെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ‍.

പതിനായിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായി. ഇതില്‍ എടുത്തു പറയത്തക്ക പ്രത്യേകതകളുള്ള ഒരു നഗരമാണ് അന്ത്യോക്യാ.

യേശുക്രിസ്തുവിന്റെ അനുയായികളെ ആദ്യം ക്രിസ്ത്യാനികള്‍ എന്നു വിളിച്ചിരുന്നതായി ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുരാതന തുര്‍ക്കി നഗരമായ അന്ത്യോക്യാ.

ഫെബ്രുവരി 6-ന് ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ചരിത്ര നഗരത്തിനു ഇനി ശേഷിക്കുന്നതായി ഒന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ .

അപ്പോസ്തോല പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ അന്ത്യോക്യാ എന്നു പേരുള്ള രണ്ട് നഗരങ്ങളുണ്ട്. പിസിദിയയിലെ അന്ത്യോക്യാ (അപ്പോ. 13: 14-16), സിറിയയിലെ അന്ത്യോക്യാ.

ആധുനിക കാലത്തെ സിറിയന്‍ അന്തോക്യ തുര്‍ക്കിയിലെ അന്ത്യോക്യയിലാണ്. ബൈബിള്‍ പറയുന്നു: സ്തേഫാനോസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറി പോയവര്‍ യഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യ, കുപ്രോസ്, അന്തോക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. (പ്രവര്‍ത്തി 11:19).

ഭൂകമ്പത്തില്‍ അന്ത്യോക്യയില്‍ നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു. അന്ത്യോക്യാ മെസിഹൈലര്‍ കിംസെസി ചര്‍ച്ച് ഉള്‍പ്പെടെ നിലംപൊത്തി. ചര്‍ച്ചിലെ പാസ്റ്റര്‍ എല്‍മാസ് അക്കിന്‍ പറഞ്ഞു: ഒന്നും അവശേഷിക്കുന്നില്ല, 23 വര്‍ഷമായി ഇത് ഞങ്ങളുടെ ചര്‍ച്ചാണ് എല്ലാവരോടും സ്നേഹത്തിന്റെയും കരുതലിന്റെയും വര്‍ഷങ്ങള്‍ ആചരിച്ചു.

എല്ലാം പൂര്‍ണ്ണമായി പോയി. പാസ്റ്റര്‍ എല്‍മാസ് പറഞ്ഞു. എന്നിരുന്നാലും നഗരത്തിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ട്. ഞങ്ങള്‍ ഇതിനകം തന്നെ സഭയ്ക്കായി പ്രത്യേകം നല്‍കിയിട്ടുണ്ട്.

ഈ പുരാതന അന്ത്യോക്യാ അവശേഷിക്കുന്നില്ല എന്നാല്‍ പുതിയ അന്ത്യോക്യാ ഉണ്ടാകും. എല്‍മാസ് പ്രത്യാശിക്കുന്നു.