കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹിപ്പോ വിഴുങ്ങി, കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹിപ്പോ വിഴുങ്ങി, കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

Africa Breaking News

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹിപ്പോ വിഴുങ്ങി, കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

കമ്പാല: വിശന്നു വലഞ്ഞു വന്ന ഹിപ്പൊപ്പൊട്ടാമസ് രണ്ടു വയസുകാരനെ ജീവനോടെ വിഴുങ്ങി.

തുടര്‍ന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലെ കത്വ കബറ്റോറോ പട്ടണത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

പട്ടണത്തിലെ എഡ്വേര്‍ഡ് തടാകക്കരയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ഇവിടേക്കു കയറിവന്ന ഹിപ്പോ കൂറ്റന്‍ താടിയെല്ലുകള്‍ ഉപയോഗിച്ച് കുഞ്ഞിനെ ഉയര്‍ത്തി വിഴുങ്ങുകയായിരുന്നു.

എന്നാല്‍ ഇതു കണ്ട ഒരാള്‍ കൂറ്റന്‍ പാറക്കഷണങ്ങള്‍ ഉപയോഗിച്ച് ഹിപ്പോയെ എറിയാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിനെ തിരികെ ഛര്‍ദ്ദിച്ചു.

പരിക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. പേവിഷബാധയ്ക്കുള്ള വാക്സിന്‍ നല്‍കിയശേഷം കുഞ്ഞിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

ആഫ്രിക്കയില്‍ വര്‍ഷം തോറും അഞ്ഞൂറോളം പേര്‍ ഹിപ്പോയുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. വളരെ അപൂര്‍വ്വമായി മാത്രമേ ഹിപ്പോകള്‍ മനുഷ്യരെ ആക്രമിക്കാറുള്ളു. എന്നാല്‍ വളരെ വേഗത്തിലായിരിക്കും ആക്രമിക്കുകയും ചെയ്യുക.

1996-ല്‍ സിംബാബ്വേയിലെ സാംബസി നദിയില്‍ ചെറുതോണിയില്‍ ടൂറിസ്റ്റുകള്‍ക്ക് കാഴ്ചകള്‍ വിവരിക്കുന്നതിനിടയില്‍ പോള്‍ ടെംപറിനെ ഒരു കൂറ്റന്‍ ഹിപ്പോ വിഴുങ്ങുകയുണ്ടായി. പോളിന്റെ തലയാണ് ആദ്യം ഹിപ്പോ അകത്താക്കിയത്.

ഇരുട്ടിലേക്ക് അകപ്പെട്ട പോളിന് പെട്ടന്ന് അല്‍പം വെളിച്ചം കിട്ടുകയും പുറത്തേക്ക് സര്‍വ്വശക്തിയുമെടുത്ത് ചാടുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റൊരു ടൂര്‍ ഗൈഡായ മൈക്ക് ഹിപ്പോയ്ക്കു നേരെ ആക്രമണം നടത്തിയതിലൂടെയാണ് പോള്‍ രക്ഷപെടാനുള്ള സാഹചര്യം ഉണ്ടായത്.

പുറത്തു കടന്ന ശേഷമാണ് തന്റെ ഇടതു കൈ ഒടിഞ്ഞു തൂങ്ങിയതായി പോളിന് മനസ്സിലായത്. ഇവ നിരുപദ്രവകാരികളാണെന്നു പറയുമ്പോള്‍ത്തന്നെ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള ജീവികളിലൊന്നായിട്ടിരിക്കുന്നു.