10 കല്‍പനകളെയും ബന്ധപ്പെടുത്തുന്ന 1600 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

10 കല്‍പനകളെയും ബന്ധപ്പെടുത്തുന്ന 1600 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

Asia Breaking News Middle East

മോശയെയും 10 കല്‍പനകളെയും ബന്ധപ്പെടുത്തുന്ന 1600 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

ഓസ്ട്രിയയില്‍ ബൈബിളിലെ മോശെയെയും 10 കല്‍പ്പനകളെയും പറ്റി പരാമര്‍ശിക്കുന്ന പുരാതന മാര്‍ബിള്‍ രേഖകള്‍ കണ്ടെത്തി. തെക്കന്‍ ഓസ്ട്രിയയിലെ ഇര്‍ഷെന്‍ മുന്‍സിപ്പാലിറ്റിയില്‍ ബര്‍ഗ്ബിച്ചി കുന്നിലെ പുരാതന ക്രിസ്ത്യന്‍ ദൈവാലയത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് 1600 വര്‍ഷം മുമ്പുണ്ടായിരുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.

ഇന്‍ഡ് ബ്രൂക്ക് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പരിശോധന നടത്തിയത്. 2016 മുതല്‍ ഗവേഷകര്‍ ഈ കുന്നില്‍ പര്യവേഷണം നടത്തി വരുന്നുണ്ട്. ആനക്കൊമ്പുകൊണ്ടുള്ള പെട്ടി കണ്ടെത്തി. മാര്‍ബിള്‍ ചാപ്പലിലെ അള്‍ത്താരയില്‍നിന്നാണ് കണ്ടെത്തിയത്.

ഇതിനുള്ളില്‍ ഒരു വ്യക്തി തന്റെ തല തിരിഞ്ഞ് ആകാശത്തുനിന്ന് ഒരു കൈകൊണ്ട് മുകളിലേക്ക് ഉയര്‍ത്തുന്നതും ആ വ്യക്തിയുടെ കൈകളില്‍ എന്തെങ്കിലും വയ്ക്കുന്നതുമാണ് രൂപം.

പഴയ നിയമത്തില്‍നിന്നും ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ തുടക്കമായ സീനായ് പര്‍വ്വതത്തില്‍വച്ച് മോശയ്ക്ക് നിയമങ്ങള്‍ കൈമാറുന്നതിന്റെ സാധാരണ ചിത്രീകരണമാണിത്.

രണ്ട് കുതിരകളെ അണിയിച്ചൊരുക്കിയ രഥത്തിലുള്ള ഒരു സാധാരണ മനുഷ്യനെയാണ് അവസാന മോട്ടിഫ് ചിത്രീകരിച്ചിരിക്കുന്നത്.

അതേ കൈ മേഖങ്ങളില്‍നിന്നു പുറത്തേക്കു വരുന്നതും ഈ രൂപത്തെ സ്വര്‍ഗ്ഗത്തിലേക്കു വലിക്കുന്നതും മോട്ടിഫിന്റെ സവിശേഷതയാണ്.

ഇത് ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെ ചിത്രീകരണമാണെന്നും ദൈവവുമായുള്ള ഉടമ്പടിയുടെ പൂര്‍ത്തീകരണണാണെന്നും അനുമാനിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.