മതപരിവര്‍ത്തന നിരോധന നിയമം ഹര്‍ജികളില്‍ വാദം കേള്‍ക്കും
ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി.
ആക്ടിവിസ്റ്റ് ടീസ്ത സെറ്റല്‍വാദിന്റെ എന്‍ജിഒ ആയ ജസ്റ്റിസ് ആന്‍ഡ് പീസ് നല്‍കിയ ഹര്‍ജി ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉറപ്പ്.
സംസ്ഥാനങ്ങള്‍ പാസ്സാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഭിഭാഷകന്‍ സി.യു. സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയം പരിഗണിക്കാന്‍ ഒരു തീയതി നിശ്ചയിച്ചു തരാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് നല്‍കിയ ഉറപ്പ്.
ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

