അസമിലെ 95 ശതമാനം യുവാക്കള്‍ക്കും മാനസിക പ്രശ്നമെന്ന് സര്‍വ്വേ
ഗുവഹാത്തി: വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ യുവാക്കളുടെ ദയനിയ സ്ഥിതിയെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
സൈബര്‍ ഭീഷണിയും ശാരീരിക വെല്ലുവിളികളും കാരണം അസമിലെ 95 ശതമാനം യുവാക്കള്‍ക്കും മാനസീകാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് യൂണിസെഫും നാഷണല്‍ സര്‍വ്വീസ് സ്കീമും നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.
2011-ലെ സെന്‍സസ് പ്രകാരം 3.1 കോടി ജനങ്ങളാണ് അസമിലുള്ളത്. ഇതില്‍ 19 ശതമാനവും 15-24 വയസുള്ളവരാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം യുവാക്കളും തങ്ങളുടെ മാനസീകാവസ്ഥ സാമൂഹിക ബന്ധങ്ങളെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടി.
സമ്മര്‍ദ്ദം, ഉത്ക്കണ്ഠ, ഭയം എന്നിവയുണ്ടെന്ന് 24 ശതമാനം പേര്‍ പറഞ്ഞു.
17 ശതമാനം പേര്‍ക്ക് ശാരീരിക പരിമിതികളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂലൈയിലാണ് സര്‍വ്വേ റിപ്പോര്‍ട്ടിനുള്ള വോട്ടെടുപ്പ് നടത്തിയത്. യുവാക്കളുടെ അഭിപ്രായം എസ്.എം.എസ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ അറിയിക്കുന്നതിന് യുണിസെഫ് ഒരുക്കിയ സോഷ്യല്‍ പ്ളാറ്റ്ഫോമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സംസ്ഥാനത്തെ 24 സര്‍വ്വകലാശാലകളില്‍നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായി 9,500 എന്‍ .എസ്.എസ് വോളണ്ടിയര്‍മാര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. ഞായറാഴ്ചയാണ് ഫലം പുറത്തു വിട്ടത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും പരിഹാര സംവിധാനങ്ങളെയും കുറിച്ച് പൊതുജന അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് അസം സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിന്റെ സുരക്ഷാ കാമ്പയിനെ പിന്തുണയ്ക്കുന്നതിനാണ് സര്‍വ്വേ നടത്തിയത്.
അസമിലെ ആകെ ജനസംഖ്യയില്‍ 61.47 ശതമാനവും ഹിന്ദുക്കളാണ്. മുസ്ളീങ്ങള്‍ 10.68 ലക്ഷമാണ്. (34.22%)ക്രൈസ്തവര്‍ 1.16 ലക്ഷം (3.74% മാത്രമാണ്). ബാക്കി ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളാണ്. അസമിനെ ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

