അയച്ച മെസ്സേജുകള്‍ എഡിറ്റ് ചെയ്യാം; വാട്സ് ആപ്പ് ഫീച്ചര്‍ ഉടന്‍

അയച്ച മെസ്സേജുകള്‍ എഡിറ്റ് ചെയ്യാം; വാട്സ് ആപ്പ് ഫീച്ചര്‍ ഉടന്‍

Breaking News Top News

അയച്ച മെസ്സേജുകള്‍ എഡിറ്റ് ചെയ്യാം; വാട്സ് ആപ്പ് ഫീച്ചര്‍ ഉടന്‍
വാട്സാപ്പില്‍ അയച്ച മെസ്സേജുകളില്‍ തിരുത്തലോ കുറച്ചുകൂടി ചേര്‍ക്കണമെന്നോ തോന്നുന്നുവെങ്കില്‍ അതിനുള്ള അവസരമൊരുക്കുകയാണ് ഈ ജനപ്രീയ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം.

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ വാട്സ് ആപ്പിലേക്ക് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ടെലഗ്രാമില്‍ നേരത്തെയുള്ള ഈ ഫീച്ചര്‍ വാട്സ് ആപ്പില്‍ അവതരിപ്പിക്കാനായി ഡെവലപ്പന്മാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ വാട്സ് ആപ്പ് ട്രാക്കറായ വെബ് ഫെയ്ന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന അപ്ഡേറ്റുകളിലൂടെ ഫീച്ചര്‍ ലഭ്യമായേക്കും. അയച്ച സന്ദേശങ്ങള്‍ 15 മിനിറ്റ് എന്ന സമയ പരിധിക്കുള്ളില്‍ മാത്രമാകും എഡിറ്റ് ചെയ്യാന്‍ പുതിയ എഡിറ്റ് മെസ്സേജ് ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുക.

ആ സമയം കൊണ്ട് സന്ദേശത്തിലെ തെറ്റുകള്‍ തിരുത്തുകയോ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ഏറ്റവും പുതിയ വാട്സ് ആപ്പ് പതിപ്പുകളില്‍ മാത്രമേ ഫീച്ചര്‍ ആക്ടിവാകുകയുള്ളു.

കൂടാതെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നല്‍കുന്ന അടിക്കുറിപ്പുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്യാന്‍ കഴിയില്ല. നിലവില്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ബീറ്റ ടെസ്റ്റിംഗിനായി ഉടന്‍തന്നെ പുറത്തിറങ്ങാന്‍ സാദ്ധ്യതയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.