38കാരി ദിവസവും ഉറങ്ങുന്നത് 22 മണിക്കൂര്‍ വരെ

38കാരി ദിവസവും ഉറങ്ങുന്നത് 22 മണിക്കൂര്‍ വരെ

Breaking News Europe

38കാരി ദിവസവും ഉറങ്ങുന്നത് 22 മണിക്കൂര്‍ വരെ
ലണ്ടന്‍ ‍: യു.കെയില്‍ നിന്നുള്ള ഒരു യുവതി ഇപ്പോള്‍ വളരെ കഷ്ടപ്പെട്ട അവസ്ഥയിലാണ്.

വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ജൊവാന കോക്സിന്‍ (38) എന്ന യുവതിയ്ക്കാണ് ഇങ്ങനെയൊരു സ്ഥിതി ഉണ്ടായത്. ഇഡിയോപതിക് ഹൈപ്പര്‍ സോമ്നിയ എന്ന അപൂര്‍വ്വമായ രോഗാവസ്ഥയാണ് ഈ ദുരവസ്ഥയിലേക്കെത്തിച്ചത്.

എന്തുകൊണ്ടാണ് ഈ രോഗം പിടിപെടുന്നത് എന്നത് ഇതുവരെയും ശാസ്ത്രലോകത്തിനു കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ഫലപ്രദമായ ചികിത്സയും ലഭ്യമല്ല.

ജോവാനയ്ക്ക് 2017-ലായിരുന്നു ആദ്യമായി ഇതു സംബന്ധിച്ച പ്രയാസം നേരിട്ടു തുടങ്ങിയത്. രാത്രി മുഴുവനും തടസ്സമില്ലാതെ ഉറങ്ങിയാലും പകല്‍ അസഹനീയമായ ക്ഷീണം അനുഭവപ്പെടും.

ജോലി ചെയ്യാനോ മറ്റു കാര്യങ്ങളില്‍ സംബന്ധിക്കാനോ ചെയ്യാനാവാത്ത അവസ്ഥ. യാത്രയിലായാല്‍ കാറില്‍ ഇരുന്ന് ഉറങ്ങും. ഡോക്ടര്‍മാരെ കണ്ടപ്പോള്‍ വിഷാദ രോഗം എന്നായിരുന്നു ആദ്യം വിലയിരുത്തിയത്.

എന്നാല്‍ വിഷാദമല്ല എന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തുകയായിരുന്നു. എത്ര ഉറങ്ങിത്തീര്‍ത്താലും എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, ഓര്‍മ്മക്കുറവ്, കാര്യങ്ങളില്‍ അവ്യക്തത തുടങ്ങിയ പ്രശ്നങ്ങള്‍ നിമിത്തം 2019-ല്‍ ജോവാനയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടതായിവന്നു.

2021-ലാണ് ആരോഗ്യ വിദഗ്ദ്ധര്‍ ജോവാനായുടെ രോഗം കണ്ടെത്തിയത്. ഇപ്പോള്‍ ദുര്‍സ്വപ്നങ്ങളും കാണുന്നുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രത്തില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ഭര്‍ത്താവുമൊത്തു ഈ വീട്ടമ്മ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.