പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍

പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍

Breaking News Europe Uncategorized USA

പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍

പാരീസ്: വര്‍ഷങ്ങളോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പുരോഹിതന്മാരുടെ നടപടിക്ക് ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തില്‍ മുട്ടുകുത്തിനിന്ന് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ പ്രായശ്ചിത്ത പ്രാര്‍ത്ഥന.

കാലങ്ങളായി സഭയ്ക്കുള്ളില്‍ കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവങ്ങളുടെ ഉത്തരവാദിത്വം സഭയിലെ ബിഷപ്പുമാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിനു പിന്നാലെയാണിത്.

കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മുട്ടുകുത്തി പ്രാര്‍ത്ഥന. എന്നാല്‍ പ്രായശ്ചിത്തമല്ല നഷ്ടപരിഹാരമാണ് വേണ്ടതെന്ന് പീഢനത്തെ അതിജീവിച്ചവര്‍ പ്രതികരിച്ചു.

സഭയുടെ സമഗ്ര പരിഷ്ക്കാരത്തിന്റെ വിശദവിവരങ്ങളറിയാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ലൂര്‍ദ്ദില്‍ വിതുമ്പുന്ന കുട്ടിയുടെ മുഖം പ്രതിധാനം ചെയ്യുന്ന ശില്‍പ്പത്തിന്റെ അനാശ്ഛാദനത്തില്‍ 120 ഓളം ആര്‍ച്ച് ബിഷപ്പുമാരും സാധാരണക്കാരുമാണ് ഒത്തു കൂടിയത്. ചടങ്ങില്‍ പുരോഹിതന്മാര്‍ ഔദ്യോഗിക വേഷം ധരിച്ചിരുന്നില്ല.