യു.എസില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?

യു.എസില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?

Breaking News USA

യു.എസില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?
ന്യുയോര്‍ക്ക്: അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബാങ്കും തകര്‍ന്നു.

സിലിക്കണ്‍ വാലി ബാങ്കിനു പിന്നാലെ സിഗ്നേച്ചര്‍ ബാങ്കാണ് തകര്‍ച്ചയെ നേരിട്ടത്. ഓഹരി വില ഇടിഞ്ഞതിനു പിന്നാലെയാണ് ന്യുയോര്‍ക്ക് ആസ്ഥാനമായ സിഗ്നേച്ചറിന് പൂട്ടു വീണത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിസിനസ്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടു ബാങ്കുകള്‍ തകര്‍ന്നതോടെ ആഗോള സാമ്പത്തിക രംഗം വീണ്ടും മാന്ദ്യ ഭീതിയിലായി.

കൂടുതല്‍ ബാങ്കുകള്‍ തകരുന്നത് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശം നല്‍കി. 11,000 കോടി ഡോളര്‍ ആസ്തിയുള്ള സിഗ്നേച്ചര്‍ ബാങ്കിന്റെ വീഴ്ച നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ബാങ്കിങ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതേ സമയം ബാങ്കുകള്‍ അടച്ചു പൂട്ടിയാലും നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് യു.എസ്. ഫെഡറല്‍ റിസര്‍വ്വ് വ്യക്തമാക്കി.

ബാങ്കുകള്‍ അടിക്കടി തകരുന്നത് പ്രസിഡന്റ് ജോ ബൈഡന്റെ പിടിപ്പുകേടാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.