ജീവന്‍ ഒരു സമ്മാനമാണ്: ഗര്‍ഭഛിദ്രത്തിനെതിരെ വാഷിംഗ്ടണില്‍ പതിനായിരങ്ങള്‍ റാലി തുടങ്ങി
വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച 53-മത് വാര്‍ഷിക മാര്‍ച്ച് ഫോര്‍ പ്രോ-ലൈഫിനായി രാജ്യ തലസ്ഥാനത്ത് അണിനിരന്നു.
ജീവിതം ഒരു സമ്മാനമാണ്. എന്ന ഏകീകൃത പ്രഖ്യാപനത്തോടെ നാഷണല്‍ മാളിലാണ് റാലി നടത്തിയത്.
2026-ലെ മാര്‍ച്ച് പ്രോ-ലൈഫ് പ്രസ്ഥാനത്തിനായുള്ള ദര്‍ശനത്തിനായി കേന്ദ്രീകരിച്ചായിരുന്നു. സന്തോഷം, പ്രത്യാശ, മനുഷ്യ ജീവിതത്തിന്റെ ഗര്‍ഭധാരണം മുതല്‍ അന്തര്‍ലീനമായ നന്മ എന്നിവയ്ക്ക പ്രാധാന്യം നല്‍കുന്ന ഒന്ന്.
ഗര്‍ഭ ഛിദ്രത്തിനെതിരായ ഈ പോരാട്ടം ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്നും സംരക്ഷണം അര്‍ഹിക്കുന്നതാണെന്നും സഹചര്യം പരിഗണിക്കാതെ വിലമതിക്കപ്പെടേണ്ടതാണെന്നും ഉള്ള അചഞ്ചലമായ വിശ്വാസമാണെന്ന് സംഘാടചകര്‍ പരഞ്ഞു.
ഇത് നിരാശയുടെയല്ല, പ്രതീക്ഷയുടെ പ്രസ്ഥാനമാണ്. കുടുംബങ്ങള്‍, വിദ്യര്‍ത്ഥികള്‍, പുരോഹിതന്മാര്‍, വിശ്വാസികള്‍ എന്നിങ്ങനെയുള്ളവര്‍ ബാനറുകള്‍ വഹിച്ചു. പ്രാര്‍ത്ഥനയോടും പാട്ടുകള്‍ പാടിയും തോളോടു തോള്‍ ചേര്‍ന്ന് തെരുവിലൂടെ യു.എസ്. സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് നടന്ന സമയത്ത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പ്രസ്താവനയുമുണ്ടായി. ഗര്‍ഭസ്ഥ ശിശഉക്കളെ സംരക്ഷിക്കുന്നതിനുള്ള തന്റെ ഭരണകൂടത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു., ട്രംപ് പറഞ്ഞു.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ സമ്മേളനങ്ങളില്‍ ഒന്നായി ഈ സമ്മേളനത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

