യു.എസിലെ ടെന്നസി സംസ്ഥാനത്ത് ഒരു മാസത്തെ ഉപവാസവും പ്രാര്‍ത്ഥനയും; ചരിത്രപരമായ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

യു.എസിലെ ടെന്നസി സംസ്ഥാനത്ത് ഒരു മാസത്തെ ഉപവാസവും പ്രാര്‍ത്ഥനയും; ചരിത്രപരമായ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

Breaking News USA

യു.എസിലെ ടെന്നസി സംസ്ഥാനത്ത് ഒരു മാസത്തെ ഉപവാസവും പ്രാര്‍ത്ഥനയും; ചരിത്രപരമായ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

നാഷ്വില്ലി: അമേരിക്കന്‍ സമൂഹത്തെ അധഃപതനത്തിന്റെ പാതയിലാക്കിയ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ഒരു ഭരണകൂടം തന്നെ ബൈബിള്‍ അടിസ്ഥാനമാക്കി താഴ്മയിലൂടെയുള്ള പ്രവര്‍ത്തനത്തിലേക്ക് മുന്നേറാന്‍ ഒരുങ്ങുകയാണ്.

യു.എസിലെ ടെന്നസി സംസ്ഥാനത്ത് ജൂലൈ 1 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന 30 ദിവസത്തെ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും വേണ്ടി സംസ്ഥാനത്തുടനീളം ആഹ്വാനം ചെയ്തിരിക്കുകയാണ് ടെന്നസി ഭരണകൂടം. ഇതിനായി ടെന്നസി ഗവര്‍ണര്‍ സില്‍ ലീ അടുത്തയിടെ ഒരു ബില്ലില്‍ ഒപ്പൂ വെയ്ക്കുകയുണ്ടായി.

ഈ ബില്‍ പ്രാഥമികമായി ടെന്നസി സംസ്ഥാനത്തെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും മറ്റുള്ളവര്‍ക്കും ഇതിലൂടെ ശ്രദ്ധവയ്ക്കാനും ദൈവമുമ്പാകെയുള്ള മാനസാന്തരത്തിന്റെയും അനുസരണത്തിന്റെയും സന്നദ്ധത സംസ്ഥാനത്തിന്റെ പ്രവര്‍ത്തിയിലൂടെ മാതൃക പിന്തുടരുകയും ചെയ്യാവുന്നതാണ്.

ബില്ലിനൊപ്പമുള്ള ഒരു കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാരീരികവും ആത്മീകവുമായി അപ്രകാരം ചെയ്യാന്‍ അനുഭാവമുള്ളവര്‍ ദൈവകൃപയും കരുണയും ലഭിക്കുന്നതിന് നമ്മെത്തന്നെ താഴ്ത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ജൂലൈ മാസത്തെ 30 ദിവസത്തെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും സീസണില്‍ ചേരുക, ടെന്നസിയിലും നമ്മുടെ രാജ്യത്തും അനുഗ്രഹമാകട്ടെ.

സ്റ്റേറ്റ് സെനറ്റര്‍ മാര്‍ക്ക് പിഡിയും പ്രതിനിധി മോണ്ടി ഫ്രിറ്റ്സും ഒപ്പിട്ട കത്തില്‍ സംസ്ഥാനത്തുടനീളമുള്ള പള്ളികള്‍ അവരുടെ സഭകള്‍ക്ക് മുമ്പാകെ നിയമാനുസൃതമായി വായിക്കാനും ഇടവകക്കാര്‍ മൂന്നു നടപടികള്‍ കൈക്കൊള്ളാനും ആവശ്യപ്പെടുന്നു.

ദൈവവചനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ ജീവിതത്തെ പരിശോധിക്കുകയും നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുകയും ചെയ്യുക.

(2) സഭ എന്ന നിലയില്‍ ദൈവത്തിന്റെ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലും അവന്റെ ക്ഷമയും കരുണയും ആവശ്യപ്പെടുന്നതിലും ആ തത്വങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്നതിലും നാം പരാജയപ്പെട്ടുവെന്ന് അംഗീകരിക്കുക (3) കഴിവുള്ളവര്‍ക്കായി മാനസാന്തരത്തിനുള്ള നമ്മുടെ ആഗ്രഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി പ്രാര്‍ത്ഥനയിലും ഇടവിട്ടുള്ള ഉപവാസത്തിലും പങ്കു ചേരുക.

നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ നമ്മുടെ പൌരന്മാര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ, നമ്മുടെ പൌരന്മാരല്ലാത്തവര്‍ നമ്മുടെ പൌരന്മാര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ, നമ്മുടെ സ്കൂളുകളില്‍ അക്രമാസക്തരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നു, മനുഷ്യ കടത്ത്, മയക്കു മരുന്ന് ആസക്തി കുടുംബങ്ങളെയും പൊതു സമൂഹത്തെയും കീഴടക്കുന്നു, മാരകമായ ഫെന്റനെല്‍ നമ്മുടെ മരണത്തിനു കാരണമാകുന്നു, മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു, സര്‍ക്കാരിലെ അഴിമതികളുടെ സ്വാധീനത, രാജ്യ പുരോഗതിക്കുവേണ്ടി പിതാവായ ദൈവത്തിനും മധ്യസ്ഥനായ നമ്മുടെ കര്‍ത്താവിനും പരിശുദ്ധാത്മാവിനും കീഴ്പ്പെട്ട് ശരിയായ രീതിയില്‍ മുന്നോട്ടു നയിക്കാന്‍ ഉപവാസവും പ്രാര്‍ത്ഥനയും ആവശ്യമാണെന്ന് തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു.

രണ്ടു പ്രധാന ബൈബിള്‍ വാക്യങ്ങളായ നീതി ജാതിയെ ഉയര്‍ത്തുന്നു, പാപമോ വംശങ്ങള്‍ക്ക് അപമാനം (സദൃ 14:34), യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു, യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു. (സങ്കീ. 127:1). എന്നീ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് പ്രമേയം പാസ്സാക്കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.