പാസ്റ്റർ കെ എസ് ജോണിന്റെ മകൾ നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ കെ എസ് ജോണിന്റെ മകൾ നിത്യതയിൽ ചേർക്കപ്പെട്ടു

Breaking News Obituary

പാസ്റ്റർ കെ എസ് ജോണിന്റെ മകൾ നിത്യതയിൽ ചേർക്കപ്പെട്ടു

ഓടനാവട്ടം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ എസ് ജോണിന്റെയും സിസ്റ്റർ കവിത ജോണിന്റെയും മകളും ഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന മഹിമ ജോൺ (20 വയസ്സ്) ഓഗസ്റ്റ് 12 ബുധനാഴ്ച്ച വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് ക്യാൻസറിനെ അതിജീവിച്ച മഹിമ പൂർണ്ണ ആരോഗ്യവതിയായിരുന്നു.

സഭയുടെയും പി വൈ പി എ യുടെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മഹിമ ജോൺ. സഹോദരൻ : ആഷിഷ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.