കണ്ണിനെ സഹായിക്കുന്ന പ്രധാന വിറ്റാമിനുകള്‍
കണ്ണിനെ സഹായിക്കുന്ന പ്രധാന വിറ്റാമിനുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.
വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം നിത്യവും കഴിച്ചാല്‍ നിശാന്ധത ഒഴിവാക്കാം. ഒപ്പം ഈര്‍പ്പം നിലനിര്‍ത്തി കണ്ണിന്റെ വരള്‍ച്ച ഇല്ലാതാക്കുകയും ചെയ്യും.
വിറ്റാമിന്‍ എ ഉറപ്പാക്കാന്‍ മധുരക്കിഴങ്ങ്, കാരറ്റ്, കുരുമുളക്, മത്തങ്ങ, ചുരക്ക എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമന് ഇ തിമിരത്തെ പ്രതിരോധിക്കുന്നു. കണ്ണിലെ പ്രോട്ടീനിന് കേടുപാടുണ്ടാക്കി തിമിരത്തിന് കാരണമാകുന്നവയാണ് ഫ്രീ റാഡിക്കലുകള്‍ .
ഇവയെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ഇയിലുള്ള ആന്റീ ഓക്സിഡന്റുകള്‍ക്ക് കഴിവുണ്ട്. ബദാം, സൂര്യകാന്തിവിത്ത്, കപ്പലണ്ടി, സൂര്യകാന്തി എണ്ണ, സോയാബീന്‍ എണ്ണ, ഗോതമ്പ്, തവിടെണ്ണ എന്നിവയില്‍ വിറ്റാമിന്‍ ഇ ഉണ്ട്.


Comments are closed.