കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

Health

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍
കുരുമുളകിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് അറിയാത്തവര്‍ കുറവാണ്. കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് മഴക്കാലത്തും ശൈത്യകാലത്തും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സുഗന്ധ വ്യജ്ഞനമാണ്.

തണുപ്പ് മൂലം ഉണ്ടാകുന്ന ജലദോഷവും ചുമയും മാറാന്‍ കുരുമുളക് വളരെ സഹായകരമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റീ ബാക്ടീരിയല്‍ ‍, ആന്റീ ഇന്‍ഫ്ളമേറ്ററി പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിനെ പ്രതിരോധിക്കുന്നു.

ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഗ്യാസ്, മലബന്ധം എന്നീ പ്രശ്നങ്ങള്‍ക്ക് തടയിടുകയും ചെയ്യും. ശരീര ഭാരം നിയന്ത്രിക്കുന്നതിനും ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ ആഗീരണം ചെയ്യാനും സഹായിക്കും.

കുരുമുളകിലുള്ള പെപ്പറിന്‍ സന്ധിവാതം, ആസ്തമ, വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ലഘൂകരിക്കുകയും ശരീരത്തില്‍ ചൂട് ഉല്‍പ്പാദിപ്പിക്കുകയും കലോറി കത്തിക്കുകയും ചെയ്യുന്ന തെര്‍മോജെനിസിസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.