സുവിശേഷ പ്രവര്‍ത്തനം യു.എസ്. പാസ്റ്റര്‍ക്ക് ചൈനയില്‍ 7 വര്‍ഷം തടവ്

സുവിശേഷ പ്രവര്‍ത്തനം യു.എസ്. പാസ്റ്റര്‍ക്ക് ചൈനയില്‍ 7 വര്‍ഷം തടവ്

Asia Breaking News USA

സുവിശേഷ പ്രവര്‍ത്തനം യു.എസ്. പാസ്റ്റര്‍ക്ക് ചൈനയില്‍ 7 വര്‍ഷം തടവ്
ചൈനയില്‍ നീണ്ട വര്‍ഷക്കാലം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന അമേരിക്കന്‍ പൌരനായ പാസ്റ്റര്‍ ജോണ്‍ സാണ്‍ക്യാങ് കാവോയ്ക്കാണ് ചൈനീസ് കോടതി 7 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചത്.

പാസ്റ്റര്‍ ജോണും സഹപ്രവര്‍ത്തകനും മുള ചെങ്ങാടത്തില്‍ ബൈബിളുകളും മറ്റു പ്രസിദ്ധീകരണങ്ങളും ചൈനയില്‍നിന്നും മ്യാന്‍മറിലേക്ക് കടത്തിയെന്ന കുറ്റത്തിന് 2017 മാര്‍ച്ച് 5-ന് ചൈനീസ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്നു മുതല്‍ ജോണ്‍ തടങ്കലില്‍ കഴിയുകയായരുന്നു.

11 പ്രാവശ്യം ജോണ്‍ ഇത്തരത്തില്‍ മ്യാന്‍മറിലേക്കു യാത്ര ചെയ്തിരുന്നു. എന്നാല്‍ ചൈനയില്‍ തിരികെയെത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. ഓരോ പ്രാവശ്യവും മ്യാന്‍മറിലേക്കുള്ള യാത്രയില്‍ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സഹായങ്ങളും കൊണ്ടുപോകാറുണ്ടായിരുന്നു.

പാസ്റ്റര്‍ ജോണ്‍ യു.എസിലെ നോര്‍ത്ത് കരോലിന സ്വദേശിയാണ്. 20-ാം വയസ്സില്‍ രക്ഷിക്കപ്പെട്ടു. തുടര്‍ന്നു ന്യുയോര്‍ക്കില്‍ ബൈബിള്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തീകരിച്ചു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് ജോണ്‍ ‍.

20 വര്‍ഷമായി മദ്ധ്യ ചൈനയിലും തെക്കന്‍ ചൈനയിലുമായി സന്നദ്ധ പ്രവര്‍ത്തനങ്ങളും സുവിശേഷ വേലയും ചെയ്തു വരികയാണ്. നിരവധി ബൈബിള്‍ സ്കൂളുകള്‍ നടത്തുന്നുണ്ട്.

16 സ്കൂളുകള്‍ സ്ഥാപിച്ചു. ഇതുകൊണ്ടുതന്നെ പാസ്റ്റര്‍ ജോണ്‍ ചൈനീസ് അധികാരികളുടെ നോട്ടപ്പുള്ളിയായിരുന്നു. “തന്റെ പിതാവ് ശക്തനായ സുവിശേഷകനാണ്; ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ചിലപ്പോള്‍ രക്തസാക്ഷിയാകേണ്ടി വന്നേക്കാം” പാസ്റ്റര്‍ ജോണിന്റെ മകന്‍ ബെന്‍ പറഞ്ഞു.