ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ത്തന്നെ പരിഹാരം
ഏതു കാലാവസ്ഥയിലും മനുഷ്യനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് ചുമയും കഫക്കെട്ടും. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല.
പ്രത്യേകിച്ച് മഞ്ഞുകാലം തുടങ്ങിയതോടെ ചുമയും കഫക്കെട്ടും വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. ഇവ രണ്ടിനും നമ്മുടെ വീട്ടില്‍ത്തന്നെ പരിഹാരമുണ്ട്.
ഒന്നാമതായി ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക എന്നുള്ളത്. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പു ചേര്‍ക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസം ലഭിക്കുന്നതിന് ഉതകും.
എന്നാല്‍ 6 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇത് നല്ലതല്ല. അവര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. തേന്‍ ചുമയ്ക്കും, തൊണ്ടവേദനയ്ക്കും ഉത്തമ ഔഷധമാണ്. അല്‍പ്പം നാരങ്ങാ നീര്‍ ചേര്‍ത്ത് ചെറു ചൂടുവെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിക്കാം.
അല്ലെങ്കില്‍ ഒരു സ്പൂണ്‍ നിറയെ തേന്‍ മാത്രമെടുത്ത് കഴിക്കുകയുമാകാം. അതുപോലെ കൈതച്ചക്കയും ചുമയ്ക്ക് പരിഹാരമാണ്. കൈതച്ചക്കയുടെ എസന്‍സ് ആയ ബ്രൊമെലെയ്ന്‍ ചുമയെ തുരത്താന്‍ സഹായിക്കുന്നു. കൈതച്ചക്ക കഷണങ്ങളായി കഴിക്കുകയോ 3.5 ഔണ്‍സ് ഫ്രഷ് പൈനാപ്പിള്‍ ജൂസ് കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
പുതിയിന : വീട്ടില്‍ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതും ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസം നല്‍കുന്നതുമായ ഒന്നാണ് പുതിയിന. പുതിയിന ഇലയിലടങ്ങിയിരിക്കുന്ന മെന്തോളാണ് കഫക്കെട്ടിന് പരിഹാരം ഉണ്ടാക്കുന്നത്.
അതു മാത്രമല്ല, പുതിയിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാവുന്നതാണ്. ആവി പിടിക്കുന്നതിനായി പെപ്പര്‍മിന്റ് ഓയിലിന്റെ രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തില്‍ ലയിപ്പിക്കുക. കണ്ണുമൂടിക്കെട്ടി തലവഴി തുണിയിട്ട് മൂടി ഈ വെള്ളത്തിന്റെ ആവി കൊള്ളുക.

