ക്രിസ്ത്യന്‍ പള്ളിയിലെ ആരാധനയ്ക്കിടയില്‍ ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്ന ഖുറാന്‍ വായിക്കാന്‍ അനുമതി

Breaking News Global Top News

ക്രിസ്ത്യന്‍ പള്ളിയിലെ ആരാധനയ്ക്കിടയില്‍ ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്ന ഖുറാന്‍ വായിക്കാന്‍ അനുമതി
ഗ്ലാസ്ഗോ: വേലിതന്നെ വിളവു തിന്നുന്ന പഴഞ്ചൊല്ല് പലപ്പോഴും യാഥാര്‍ത്ഥ്യമാകാറുണ്ട്. ക്രിസ്ത്യന്‍ പള്ളി ഭക്തര്‍ പോലും ചിലപ്പോള്‍ ക്രിസ്തു വിരോധികളുടെ സ്ഥാനം സ്വയം അലങ്കിരിക്കുന്നതുതന്നെ വിചിത്രമായി തോന്നാം. അത്തരമൊരു സംഭവമാണ് സ്കോട്ട്ലാന്‍റില്‍ ഉണ്ടായത്. സംഭവം അത്ര നിസ്സാരമായി തള്ളിക്കളയാനും കഴിയില്ല.

 

കാരണം യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന അഭിപ്രായ പ്രകടനത്തിനു വേദിയൊരുക്കുകയാണ് അതിലൂടെ ചെയ്തത്. ഗ്ലാസ്ഗോയിലെ സെന്‍റ് മേരീസ് എപ്പിസ്കോപ്പല്‍ കത്തിഡ്രലിലെ ക്വീന്‍ ചാപ്പലില്‍ പന്തണ്ടാം ദിനമെന്ന് വിഖ്യാതമായ ജനുവരി 6-ന് നടന്ന പ്രത്യേക ആരാധനയിലാണ് തികച്ചും അനുചിതമായ സംഭവം ഉണ്ടായത്.

 

പള്ളിയിലെ ആരാധനയ്ക്കിടയില്‍ യേശുക്രിസ്തുവിന്റെ ദൈവികത്വം നിഷേധിക്കുന്ന ഖുറാന്‍ ഭാഗം വായിക്കാന്‍ ഒരു പെണ്‍കുട്ടിയെ പള്ളിയുടെ നടത്തിപ്പുകാര്‍ അനുവദിക്കുകയായിരുന്നു. ക്രിസ്തു ദൈവപുത്രന്‍ അല്ലെന്നും അതുകൊണ്ടുതന്നെ ആരാധിക്കപ്പെടേണ്ട കാര്യമില്ലെന്നും പരാമര്‍ശിക്കുന്ന ഖുറാന്റെ ഭാഗം വായിക്കാന്‍ സുറാ എന്ന 19 കാരിക്ക് പള്ളി അനുമതി നല്‍കുകയായിരുന്നു.

 

പള്ളിയുടെ ഈ വിചിത്ര തീരുമാനത്തില്‍ നല്ലൊരു വിഭാഗം വിശ്വാസികള്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയും അന്വേഷണത്തിനു ആവശ്യപ്പെടുകയും ചെയ്തു. ക്രിസ്തു ആരാധനയ്ക്കു യോഗ്യനല്ലെന്ന ദൈവ നിന്ദ വായിക്കാന്‍ അനുവദിച്ച പള്ളി മദ്ധ്യേഷ്യയില്‍ മുസ്ലീങ്ങളാല്‍ പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് മാപ്പു പറയണമെന്ന് പുരോഹിത സംഘത്തില്‍പ്പെട്ട റവ. ഗാവിന്‍ ആഷെന്‍ഡന്‍ പറഞ്ഞു.

 

എന്നാല്‍ ഇത്തരം ആരാധനയ്ക്കിടയില്‍ ഖുറാന്‍ വചനങ്ങള്‍ ചൊല്ലുന്നത് പള്ളിക്ക് പുതുമയുള്ള കാര്യമല്ലെന്ന് പള്ളി അധികാരി റവ. കെല്‍വിന്‍ ഹോള്‍ഡ്സ് വര്‍ത്ത് പറഞ്ഞു. എന്തായാലും പള്ളിയില്‍ പിന്നീട് പ്രശ്നങ്ങളുണ്ടായി. പോലീസിന് ഇടപെടേണ്ടതായി വന്നു.

 

കര്‍ത്താവായ യേശുക്രിസ്തു ആരാണെന്ന് ഇതുവരെ മനസ്സിലാക്കാന്‍ നാമധേയ ക്രൈസ്തവ സമൂഹമായ ഇത്തരക്കാര്‍ക്ക് ഇതുവരെ കഴിയാതെ പോയത് വലിയ കഷ്ടം തന്നെ. ഇവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.