ജനിതക മാറ്റം വന്ന 4000 വൈറസുകള്‍ ലോകത്തുണ്ടെന്ന് ബ്രട്ടീഷ് മന്ത്രി

ജനിതക മാറ്റം വന്ന 4000 വൈറസുകള്‍ ലോകത്തുണ്ടെന്ന് ബ്രട്ടീഷ് മന്ത്രി

Breaking News Europe

ജനിതക മാറ്റം വന്ന 4000 വൈറസുകള്‍ ലോകത്തുണ്ടെന്ന് ബ്രട്ടീഷ് മന്ത്രി
ലണ്ടന്‍ ‍: ജനിതക മാറ്റം സംഭവിച്ച 4000 വൈറസ് ലോകത്തുണ്ടെന്ന് ബ്രിട്ടനിലെ വാക്സിന്‍ വിതരണ മന്ത്രി നദിം സഹാവി.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശിക്കുന്നത്. വാക്സിന്‍ നിര്‍മ്മാതാക്കള്‍ വാക്സിനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു ജനിതക മാറ്റത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. വകഭേദം വന്ന ആയിരക്കണക്കിനു വൈറസുകളുണ്ടെങ്കിലും വളരെ കുറച്ച് എണ്ണം മാത്രമാണ് അപകടകാരികളെന്നും അദ്ദേഹം വ്യക്തമാക്കി.