പാക്കിസ്ഥാനില്‍ സുവിശേഷ ഗായികയായ നേഴ്സിനെതിരെ മതനിന്ദാ കേസ്

പാക്കിസ്ഥാനില്‍ സുവിശേഷ ഗായികയായ നേഴ്സിനെതിരെ മതനിന്ദാ കേസ്

Breaking News Top News

പാക്കിസ്ഥാനില്‍ സുവിശേഷ ഗായികയായ നേഴ്സിനെതിരെ മതനിന്ദാ കേസ്
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ സുവിശേഷത്തിനായി ഗാനങ്ങള്‍ ആലപിക്കുന്ന നഴ്സിനെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു.

കറാച്ചിയിലെ ശോഭാരാജ് മെറ്റേര്‍ണിറ്റി ആശുപത്രിയിലെ നേഴ്സായി ജോലി ചെയ്യുന്ന തബീഥ നസീര്‍ ഗില്‍ (42) നെതിരെയാണ് പോലീസ് കേസെടുത്തത്. തബീഥ ഇസ്ളാം മതത്തെ നിന്ദിച്ചു എന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ്.

ജനുവരി 28-ന് ആശുപത്രിയിലെ ഒരു കൂട്ടം മുസ്ളീങ്ങളായ നേഴ്സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ തബീഥയെ തടഞ്ഞുവെച്ചു മര്‍ദ്ദിക്കുകയും കൈയ്യില്‍ പേപ്പറും പേനയും നല്‍കി ‘ഞാന്‍ ഇസ്ളാം മതത്തെ നിന്ദിച്ചു’ എന്നെഴുതാന്‍ നിര്‍ബന്ധിക്കുകയും ഒരു മുറിയില്‍ പൂട്ടിയിടുകയുമുണ്ടായി. എന്നാല്‍ തബീഥ ആരോപണങ്ങള്‍ നിഷേധിച്ചു.

താന്‍ ഒരു മതത്തയും നിന്ദിച്ചില്ലെന്നും തനിക്കെതിരെ വ്യജ ആരോപണങ്ങള്‍ ഉന്നയിച്ച് നിര്‍ബന്ധിച്ച് പറയിക്കുകയാണെന്നും ആരോപിച്ചു.

വിവരം അറിഞ്ഞെത്തിയ പോലീസ് തബീഥയെ ചോദ്യം ചെയ്യുകയും മുറിയില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. തബീഥ കഴിഞ്ഞ 9 വര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്തു വരികയാണ്.

വിവരം അറിഞ്ഞെത്തിയ പാസ്റ്റര്‍ എറിക് സഹോത്രയും തബിഥയുടെ ബന്ധുക്കളും ആരംഭഗ് പോലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തബീഥ മതനിന്ദ നടത്തിയതിനു തെളിവില്ലെന്നു പറഞ്ഞതായി അറിഞ്ഞു.

മാത്രമല്ല ആശുപത്രി അധികൃതരും തബിഥ തെറ്റു ചെയ്തിട്ടില്ലെന്നു അറിയിച്ചതായി പാസ്റ്റര്‍ എറിക് പറഞ്ഞു. പോലീസ് തബിഥയ്ക്കും കുടുംബത്തിനും കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.