കോംഗോയില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Africa Breaking News

കോംഗോയില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ക്രൈസ്തവര്‍ക്കെതിരെ ഇസ്ളാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.

ജനുവരി 14-ന് ഇട്ടൂരി പ്രവിശ്യയില്‍ പിഗ്മി വിഭാഗത്തില്‍പ്പെട്ട 46 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 4-ന് ബേനി മേഖലയിലെ എംവേണ്ട ഗ്രാമത്തില്‍ 22 പേരെയും സമീപ ഗ്രാമമായ ടിംഗ്വെയില്‍ ഗ്രാമത്തില്‍ 25 പേരെയും കൊലപ്പെടുത്തി.

ഇതിനു ഒരാഴ്ച മുമ്പ് ഈ മേഖലയില്‍ മറ്റൊരു 17 പേര്‍കൂടി കൊല്ലപ്പെട്ടിരുന്നു.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകര സംഘടനയാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ വക്താവ് ഇല്യ ഡിജാദി അറിയിച്ചു.

2021-ല്‍ ക്രൈസ്തവര്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് കോംഗോയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോംഗോയിലെ ജനസംഖ്യയില്‍ 90 ശതമാനവും ക്രൈസ്തവരാണ്.