ബൈഡന്‍ പണി തുടങ്ങി; ആദ്യ തീരുമാനങ്ങളിലൊന്ന് ഭ്രൂണഹത്യയ്ക്ക് ധന സഹായം

ബൈഡന്‍ പണി തുടങ്ങി; ആദ്യ തീരുമാനങ്ങളിലൊന്ന് ഭ്രൂണഹത്യയ്ക്ക് ധന സഹായം

Breaking News USA

ബൈഡന്‍ പണി തുടങ്ങി; ആദ്യ തീരുമാനങ്ങളിലൊന്ന് ഭ്രൂണഹത്യയ്ക്ക് ധന സഹായം
വാഷിംഗ്ടണ്‍ ‍: യു.എസ്. പ്രസിഡന്റായി ചുമതല ഏറ്റതിനുശേഷം ജോ ബൈഡന്‍ ആദ്യം എടുത്ത തീരുമാനങ്ങളിലൊന്ന് വികസ്വര രാജ്യങ്ങളിലെ സംഘടനകള്‍ക്ക് ഭ്രൂണ ഹത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതി.

ബൈഡന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. തീരുമാനത്തിനെതിരായി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ശക്തമായി രംഗത്തു വന്നു. കഴിഞ്ഞ മാസം 28-നാണ് വിവാദ ഉത്തരവില്‍ ബൈഡന്‍ ഒപ്പു വെച്ചത്.

മനുഷ്യ ജീവന് വില കല്‍പ്പിക്കുന്ന സംഘടനകള്‍ക്ക് മാത്രം സാമ്പത്തിക സഹായം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്ന മെക്സിക്കോ സിറ്റി പോളിസി എന്ന നിയമം ഇതോടുകൂടി അസാധുവായി.

വികസ്വര രാജ്യങ്ങളിലെ മനുഷ്യ ജീവനെ നശിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നത് വേദനാജനകമായ കാര്യമാണെന്ന് മെത്രാന്‍ സമിതിയുടെ പ്രൊലൈഫ് കമ്മിറ്റി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൌമാനും അന്താരാഷ്ട്ര നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ ഡേവിഡ് മലേയിയും ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു.

ബൈഡന്‍ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് യുക്തിഹീനവും മനുഷ്യ മഹത്വത്തെ ഹനിക്കുന്നതും ആണെന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിച്ചുകൊണ്ട് തന്നെ സ്ത്രീകളുടെ ആരോഗ്യം പരിപാലിക്കുന്നതിനുവേണ്ടി സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യരംഗത്ത് സംഭാവന നല്‍കുന്ന സര്‍ക്കാരിതര പ്രസ്ഥാനമായ കത്തോലിക്കാ സഭ സന്നദ്ധമാണെന്നും മെത്രാന്മാര്‍ കൂട്ടിച്ചേര്‍ത്തു.