ഭൂമിയില്‍ ഐസ് ഉരുകുന്നു; 30 വര്‍ഷത്തേക്കാള്‍ വേഗത്തില്‍

ഭൂമിയില്‍ ഐസ് ഉരുകുന്നു; 30 വര്‍ഷത്തേക്കാള്‍ വേഗത്തില്‍

Breaking News Europe

ഭൂമിയില്‍ ഐസ് ഉരുകുന്നു; 30 വര്‍ഷത്തേക്കാള്‍ വേഗത്തില്‍
ലണ്ടന്‍ ‍: 1990 കളുടെ മധ്യത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഭൂമിയില്‍ ഐസ് ഉരുകുന്നതായി ഗവേഷകര്‍ ‍.

കാലാവസ്ഥാ വ്യതിയാനം താപനിലയിലുണ്ടാക്കുന്ന വ്യത്യാസമാണ് ഐസ് ഉരുകുന്നതിനുള്ള പ്രധാനകാരണമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

1990 കളുടെ പകുതി മുതല്‍ 28 ട്രില്യണ്‍ മെട്രിക് ടണ്‍ ഐസ് ഹിമാനികള്‍ ‍, കടലിലെഐസ് ഷീറ്റുകള്‍ എന്നിവയില്‍ നിന്ന് വന്‍ ശതമാനത്തോളം ഉരുകിമാറിയതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

30 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 57 ശതമാനം വേഗത്തിലാണ് മഞ്ഞ് ഉരുകുന്നതെന്ന് ക്രയോസ്ഫിയര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അത്രയും വര്‍ഷത്തിനിടയില്‍ ആന്റാര്‍ട്ടിക്ക, ഗ്രീന്‍ലാന്‍ഡ്, ഹിമാലയ വര്‍വ്വത നിരകള്‍ എന്നിവയില്‍നിന്ന് ഐസ് ഉരുകി ആഗോള സമുദ്ര നിരപ്പ് 3.5 സെന്റീമീറ്റര്‍ ഉയര്‍ന്നു. പര്‍വ്വത ഹിമാനികള്‍ ഉരുകുന്നത് പ്രതിവര്‍ഷം 22 ശതമാനം ഹിമനഷ്ടത്തിനു ഇടയാക്കിയിട്ടുണ്ട്.