കര്‍ണ്ണാടകയില്‍ ആരാധനാലയത്തില്‍ ആക്രമണം; 28 പേര്‍ക്ക് പരിക്ക്
ബംഗളുരു: കര്‍ണ്ണാടകയില്‍ ഞായറാഴ്ച നടന്ന സഭായോഗത്തിനിടയില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു.
ജനുവരി 31-ന് റാം നഗര്‍ ജില്ലയിലെ ഹോറഹള്ളി ഗ്രാമത്തിലെ ജീവദായക പ്രാര്‍ത്ഥനാ മന്ദിരം ചര്‍ച്ചിന്റെ സഭായോഗം നടന്നുകൊണ്ടിരിക്കെ 30-ഓളം വരുന്ന ആളുകള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി ജയ് ശ്രീറാം വിളിക്കുകയും പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
വിശ്വാസികളുടെ കൂട്ടനിലവിളി ഉയര്‍ന്നു. 28 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഭയുടെ പ്രധാന ശുശ്രൂഷകനായ പാസ്റ്റര്‍ സുഭാഷ്, ഭാര്യ, മകള്‍ എന്നിവര്‍ക്കും പരിക്കേറ്റു.
പാസ്റ്ററുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. കൂടാതെ ചര്‍ച്ചിലെ സാധന സാമഗ്രികളും അടിച്ചു തകര്‍ത്തു.
വിശ്വാസികള്‍ കൊണ്ടുവന്ന ബൈബിളുകള്‍ പിടിച്ചുവാങ്ങി അതുകൊണ്ട് അടിക്കുകയും ചെയ്തെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവം അറിഞ്ഞ് പോലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. 120-ഓളം വിശ്വാസികള്‍ കടന്നു വരുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സഭയാണിത്.
വാടക കെട്ടിടത്തിലാണ് ആരാധന നടന്നു വരുന്നത്. ഇവിടെ തുടര്‍ന്നുള്ള ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാസ്റ്റര്‍ക്ക് ഭയമുണ്ട്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.